മേപ്പയൂർ ഗവ. ആശുപത്രിക്ക് സുരക്ഷ ഉപകരണങ്ങൾ നൽകി

മേപ്പയൂർ: മേപ്പയൂർ സർവിസ് സഹകരണ ബാങ്ക് മേപ്പയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സുരക്ഷ ഉപകരണങ്ങൾ കൈമാറി. ബാങ്കി​െൻറ പൊതു നന്മ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ പ്രസിഡൻറ് എ. ബാലകൃഷ്ണൻ മെഡിക്കൽ ഓഫിസർ ഡോ. സോണി ദേവസ്യക്ക് കൈമാറി. വൈസ് പ്രസിഡൻറ് എ.സി. അനൂപ് അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻ, പി. ബാലൻ, കെ.കെ. ശിവദാസൻ, എം. സരോജിനി, വി.എം. മോളി, പ്രസീദ, സെക്രട്ടറി ടി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. അനുമോദിച്ചു മേപ്പയൂർ: മെഡിക്കൽ പി.ജി പ്രവേശനം ലഭിച്ച ഡോക്ടർ മനു മുരളീകൃഷ്ണ, ഡോക്ടർ മുഹമ്മദ് ഷജിൽ എന്നിവരെ മേപ്പയൂർ രാജീവ് ഗാന്ധി സ്റ്റഡി സ​െൻറർ അനുമോദിച്ചു. ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. ഡോ. പി. മുഹമ്മദ് ഉപഹാരം സമർപ്പിച്ചു. സുധാകരൻ പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. മേപ്പയൂർ കുഞ്ഞികൃഷ്ണൻ, സി.പി. നാരായണൻ, ആന്തേരി ഗോപാലകൃഷ്ണൻ, പൂക്കോട്ട് ബാബുരാജ്, വി.ടി. സത്യനാഥൻ, പി.കെ. രാഘവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.