കാലവർഷം കനത്തു: നിരവധി വീടുകൾ തകർന്നു, വ്യാപക നഷ്​ടം

കൺട്രോൾ റൂമുകൾ തുറന്നു മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് കോഴിക്കോട്: ശനിയാഴ്ച ശക്തമായ കാലവർഷത്തിൽ ജില്ലയിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വ്യാപക നാശനഷ്ടം. ഗതാഗതവും വൈദ്യുതി ബന്ധവും ജില്ലയൊട്ടുക്കും താറുമാറായി. ജില്ലയിൽ 23 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നതായാണ് ഒൗദ്യോഗിക കണക്ക്. കൊയിലാണ്ടി താലൂക്കിൽ ഒരു വീട് പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. താമരശ്ശേരി താലൂക്കിലെ കിനാലൂർ വില്ലേജിൽ വീടി​െൻറ സ്ലാബിന് വിള്ളലുണ്ടായി. ആയഞ്ചേരി വില്ലേജ് പരിധിയിൽ മരംവീണ് ഒരാൾക്ക് പരിക്കേറ്റു. നരിപ്പറ്റ രവീന്ദ്രനാണ് പരിക്ക്. കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയതായി ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. ദുരിതബാധിതരെ ആവശ്യമാണെങ്കിൽ പുനരധിവസിപ്പിക്കുന്നതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കാറ്റും മഴയും ശക്തമായതിനാൽ ജില്ല ഭരണകൂടം ജാഗ്രത പാലിച്ചുവരുന്നു. ജില്ല ആസ്ഥാനത്തും താലൂക്കുകളിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പറുകൾ: കോഴിക്കോട് 04952371002 കോഴിക്കോട് താലൂക്ക്: 85478 60180‬ താമരശ്ശേരി താലൂക്ക്: 0495-2223088 കൊയിലാണ്ടി: 0496-2620235 കോഴിക്കോട്: 0495-2372966 വടകര: 0496 2522361
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.