മഴയിലും കാറ്റിലും കനത്ത നാശനഷ്​ടങ്ങൾ

നരിക്കുനി: കനത്ത മഴയിലും കാറ്റിലും നരിക്കുനിയിലും പരിസരങ്ങളിലും കനത്ത നാശം. വാഴകൾ വൻതോതിലാണ് ഒടിഞ്ഞു വീണത്. പുല്ലാളൂർ മണ്ണശ്ശേരി ഷമീമി​െൻറ പണി നടന്നുകൊണ്ടിരിക്കുന്ന കോൺക്രീറ്റ് വീടിന് മുകളിൽ തെങ്ങുവീണ് മേൽക്കൂരക്ക് വിള്ളൽവീണു. ഒന്നാം നിലയുടെ കോൺക്രീറ്റിന് മുകളിൽ വീണ തെങ്ങ് തെറിച്ച് താഴെയുള്ള പോർച്ചിന് മുകളിൽ പതിക്കുകയായിരുന്നു. പടനിലം-നന്മണ്ട റോഡിൽ മടവൂർ പഞ്ചായത്ത്് ഓഫിസിന് സമീപത്തെ വീട്ടുപറമ്പിലെ തേക്ക് കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിമാട്കുന്നിൽ നിന്നുള്ള അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. മരംവീണ് വൈദ്യുതി കമ്പികൾക്കും കാലുകൾക്കും നാശം സംഭവിച്ചു. ഇതുകാരണം ശനിയാഴ്ച മുഴുവൻ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മടവൂർ രാംപൊയിലിൽ സ്കൂട്ടറിന് മുകളിൽ തേക്ക് വീണ നിലയിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി നരിക്കുനി: വിശുദ്ധ റമദാൻ മാസത്തിൽ സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും സന്ദേശമുയർത്തി നരിക്കുനി ജി.ടെക് കമ്പ്യൂട്ടർ സ​െൻററി​െൻറ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. ഇരുപതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വിദ്യാർഥികൾക്കൊപ്പം പുറത്തുനിന്നുള്ള ടീമുകളും പങ്കെടുത്തു. വിജയികൾക്ക് സെൻർ മാനേജർ വി.എ. അർജുൻ ഉപഹാരങ്ങൾ നൽകി. നുസ്രത്ത്, സുഹാന, അതുല്യ, യശ്വന്ത്, ഷഫ്ന തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.