???? ????????? 15 ???????? ???????? ??????????? ????????????? ??????? ???????????? ????????? ????????????? ?????????????????

കിണ്ണംകൊട്ടി പ്രതിഷേധവുമായി തപാൽ ജീവനക്കാർ

കോഴിക്കോട്: തപാൽ ജീവനക്കാർ 15 ദിവസമായി തുടരുന്ന അനിശ്ചിതകാല പണിമുടക്കിൽ ജീവനക്കാർ ചട്ടിയെടുത്ത് കിണ്ണംകൊട്ടി പ്രതിഷേധിച്ചു. സമരപ്പന്തലിൽ പട്ടിണിക്കഞ്ഞി വിളമ്പി. വ്യത്യസ്തമായാണ് സമരം നടത്തിയത്. ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വി.എ.എൻ (സമരസഹായ സമിതി), പി. രാധാകൃഷ്ണൻ(എൻ.എഫ്.പി.ഇ), എം. വിജയകുമാർ (ബി.എസ്.എൻ.എൽ.ഇ.യു), സി.എം. മുരളീധരൻ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), ടി.പി. വിശ്വനാഥൻ (എൻ.എഫ്.പി.ഇ), വി.എസ്. സുരേന്ദ്രൻ (എൻ.എഫ്.പി.ഇ), കെ. അബ്ദുൽ കരീം (എഫ്.എൻ.പി.ഒ), സി. ഹൈദരാലി (എഫ്.എൻ.പി.ഒ) എന്നിവർ സംസാരിച്ചു. പി. രാധാകൃഷ്ണൻ, ജി. അജിത് കുമാർ, യു.പി. അജിത് കുമാർ, കെ.പി. മുരളീധരൻ, കെ. ബബിത, ടി.എം. ശ്രീജ, ജി. ജമുന, സി. ബാബുരാജ് എന്നിവർ ധർണക്ക് നേതൃത്വം നൽകി. സ്പെഷൽ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടങ്ങി കോഴിക്കോട്: കേന്ദ്ര സർക്കാർ സ്ഥാപനമായ കോേമ്പാസിറ്റ് റീജനൽ സ​​െൻറർ (സി.ആർ.സി) കോഴിക്കോട്, റീഹാബിലിറ്റേഷൻ കൗൺസിൽ ഒാഫ് ഇന്ത്യയുടെ(ആർ.സി.െഎ) അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ സ്പെഷൽ എജുക്കേഷൻ (ഒാട്ടിസം, സെറിബ്രൽ പാൾസി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കെയർ ഗിവിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു 50 ശതമാനം മാർക്കും (എസ്.സി, എസ്.ടി, ഒ.ബി.സി-45 ശതമാനം) കെയർ ഗിവിങ് കോഴ്സിന് 10ാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 20ന് മുമ്പായി ഒാൺലൈൻ വഴിയോ നേരിട്ട് ഒാഫിസ് മുഖാന്തരമോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rehabcouncil.nic.in, Mob: 9947 8179 55, 9946 809 250 ബന്ധപ്പെടുക.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.