നിപ ഭീതി: ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

കൊടിയത്തൂർ: നിപ മരണം കൊടിയത്തൂർ പഞ്ചായത്തിലും റിപ്പോർട്ട് ചെയ്തതോടെ ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കൊടിയത്തൂർ, ചെറുവാടി, പന്നിക്കോട് ഭാഗങ്ങളിൽനിന്നും കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. നാട്ടുകാർ പുറത്തിറങ്ങാത്തതും നിപ വൈറസിനെ കുറിച്ച് ശരിയായ ധാരണയില്ലാത്തതും തൊഴിലാളികളെ ഭീതിയിലാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വാർത്തകളും, വാർത്ത മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളും നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുകയാണ്. പ്രദേശത്തുനിന്നുള്ള കൂട്ടയ മടങ്ങിേപ്പാക്കോടെ ബസ്, ഒട്ടോ എന്നിവയുടെ വരുമാനത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കൊടിയത്തൂരിൽ മാത്രമായി 250ൽ അധികം ഇതരസംസ്ഥാന താമസക്കാരുണ്ട്. ചെറുവാടി, പന്നിക്കോട്, സൗത്ത് കൊടിയത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഏകദേശം 600ലധികം താമസക്കാരുണ്ട്. ഇതിൽ 70 ശതമാനം തൊഴിലാളികളും കഴിഞ്ഞദിവസങ്ങളിലായി തങ്ങളുടെ നാട്ടിലേക്ക് വണ്ടി കയറിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട വിധത്തിലുള്ള ബോധവത്കരണം നടത്തി തൊഴിൽ വിദഗ്ധരായ ഇതരസംസ്ഥാനക്കാർ നാട്ടിലേക്ക് മടങ്ങുന്നത് നിയന്ത്രിച്ചിെല്ലങ്കിൽ നിർമാണമേഖല സ്തംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.