റാങ്കുകാരിക്ക് അഭിനന്ദന പ്രവാഹം

കൊടിയത്തൂർ: നീറ്റ് പരീക്ഷയിൽ 99ാം റാങ്കും സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും നേടിയ കൊടിയത്തൂർ മാളിയേക്കൽ എം.എ. സെബക്ക് വിവിധ രാഷ്ട്രീയ, മത സംഘടനകൾ വീട്ടിലെത്തി അഭിനന്ദനങ്ങളും ഉപഹാരങ്ങളും നൽകി. പിതാവായ മുഹമ്മദ് മാളിയേക്കൽ നാലു മക്കളെയും പൊതു വിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ പഠിപ്പിച്ചാണ് ഡോക്ടർമാരാവാനുള്ള യോഗ്യത നേടിക്കൊടുത്തത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തി​െൻറ ഉപഹാരം സി.ടി.സി അബ്ദുല്ലയും സഹകരണ ബാങ്കി​െൻറ ഉപഹാരം ഇ. രമേശ് ബാബുവും നൽകി. സെബ പ്രാഥമിക വിദ്യാഭ്യാസം നേടിയ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ അധ്യാപകരും പൂർവ അധ്യാപകരും അഭിനന്ദിക്കാനെത്തിയിരുന്നു. കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാര സമർപ്പണം മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ നിർവഹിച്ചു. വെൽെഫയർ പാർട്ടി കൊടിയത്തൂർ ഏരിയ നൽകിയ ഉപഹാരം പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി നൽകി. സോളിഡാരിറ്റി കൊടിയത്തൂർ ഏരിയ നൽകിയ ഉപഹാരം ജില്ല പ്രസിഡൻറ് കെ .സി. അൻവർ വിതരണം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് നൽകി. ഡോക്ടർ സഹോദരിമാരായ ഷാദിയ, ഫൗമി നഹാൻ, ഫെബിൻ എന്നിവരെയും ആദരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.എ. നാസർ, എ.എം. നൗഷാദ്, എൻ.കെ. സുഹൈർ, എം.എ. അബ്ദുറഹിമാൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.