എന്നുപണിയും ശാന്തി നഗർ കോളനിയിലെ നടപ്പാത​?

എന്നുപണിയും ശാന്തി നഗർ കോളനിയിലെ നടപ്പാത? കോഴിക്കോട്: ശാന്തിനഗർ കോളനിയിലെ നടപ്പാത പുനർനിർമിക്കുന്നത് വൈകുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ കുഴിയെടുത്തതോടെയാണ് കോളനിയിലെ കരിങ്കൽ നടപ്പാത പൂർണമായും തകർന്നത്. കടൽ ഭിത്തിക്കൊപ്പം സമാന്തരമായി നിർമിച്ചതായിരുന്നു നടപ്പാത. രണ്ടുമാസം മുമ്പാണ് ഇവിടെ കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിച്ചത്. പെെട്ടന്നുതന്നെ പുനർനിർമിക്കുമെന്ന് ഉറപ്പുനൽകിയാണ് ബന്ധപ്പെട്ടവർ നടപ്പാത പൊളിച്ചുമാറ്റിയത് എന്നാണ് കോളനി നിവാസികൾ പറയുന്നത്. പാത പൊളിച്ച കരിങ്കല്ലുകൾ ഇപ്പോൾ അങ്ങിങ്ങായി കിടക്കുകയാണ്. പെെട്ടന്ന് പണിനടത്താത്ത പക്ഷം പൊളിച്ചിട്ട കല്ലുകൾ മണലിൽ താഴ്ന്നുപോകുന സ്ഥിതിയുണ്ടാവുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മുഴുവൻ പ്രദേശത്തും മണലായതിനാൽ ഇരുചക്രവാഹനങ്ങടക്കം എളുപ്പത്തിൽ വീടുകളിലേക്ക് എത്തിയത് ഇൗ നടപ്പാത വഴിയായിരുന്നു. നടപ്പാതയില്ലാതായതോടെ വാഹനങ്ങൾ വീടുകളിലേക്കെത്തിക്കാനും കോളനിക്കാർ പ്രയാസപ്പെടുകയാണ്. 300ലേറെ കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. പടം... santhinagar colcony nadappatha ശാന്തിനഗർ േകാളനിയിൽ നടപ്പാതയുണ്ടായിരുന്ന ഭാഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.