പഠനോപകരണം കൈമാറി

പേരാമ്പ്ര: നൊച്ചാട് ഹരിതവേദി ജി.സി.സി റിലീഫ് ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. ഹരിതവേദി രക്ഷാധികാരി വി.പി.കെ. ഇബ്രാഹിം, ഉത്തരകേരള പറയസഭ നേതാക്കളായ ചന്ദ്രൻ നൊച്ചാട്, വേണു പേരാമ്പ്ര, മോഹനൻ നൊച്ചാട് എന്നിവർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ നിലപ്പാറ അസീസ് അധ്യക്ഷത വഹിച്ചു. സലിം മിലാസ്, പി.സി. മുഹമ്മദ്‌ സിറാജ്, ഹംസ മാവിലാട്ട്, ആർ. കാസിം, വി.പി.കെ. റഷീദ്, ഉബൈദ് ചെറുവറ്റ, ഇബ്രാഹീം മൗലവി, കല്ലക്കുടി ഉമ്മർകുട്ടി, സി. മുഹമ്മദ്‌ കോയ, സി. കുഞ്ഞിക്കലന്തൻ, പി.സി. നിസാർ എന്നിവർ സംസാരിച്ചു. മാലിന്യനിർമാർജന കാമ്പയിൻ പേരാമ്പ്ര: ഫ്ലക്‌സ് ബോര്‍ഡുകള്‍ റീസൈക്ലിങ് ചെയ്ത് ഉപയോഗിക്കുക എന്നലക്ഷ്യേത്താടെ എസ്.പി.ഐ.എ കുറ്റ്യാടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാമ്പയിന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.ടി. അമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് സുരേഷ്ബാബു കൈലാസ്, ജില്ലാ വൈസ് പ്രസിഡൻറ് ഷിംജിത്ത് പിക്‌സെല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.