പി.എം. താജി​േൻറത് ദീർഘവീക്ഷണമുള്ള നാടകങ്ങൾ ^കെ.പി. മോഹനൻ

പി.എം. താജിേൻറത് ദീർഘവീക്ഷണമുള്ള നാടകങ്ങൾ -കെ.പി. മോഹനൻ കോഴിക്കോട്: നമ്മുടെ നാടിന് നഷ്ടമായ രാഷ‌്ട്രീയ നാടകവേദിയെ തിരിച്ചുപിടിക്കലാണ‌് നാടകപ്രതിഭയായ പി.എം. താജിന് നൽകാവുന്ന ഏറ്റവും വലിയ ആദരവെന്ന‌് കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പി.എം. താജ‌് അനുസ‌്മരണ സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പു.ക.സ ജില്ല പ്രസിഡൻറ് വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. അക്കാദമി അവാർഡ് ജേതാക്കളായ ജയപ്രകാശ‌് കാര്യാൽ, മാധവൻ കുന്നത്തറ, സരസ ബാലുശ്ശേരി, കെ.എസ‌്. വെങ്കിടാചലം എന്നിവർക്ക‌് പുരുഷൻ കടലുണ്ടി എം.എൽ.എ ഉപഹാരങ്ങൾ നൽകി. ജില്ല പഞ്ചായത്ത‌് പ്രസിഡൻറ് ബാബു പറശേരി, കോർപറേഷൻ പൊതുമരാമത്ത‌് സ്ഥിരംസമിതി ചെയർപേഴ്സൻ ടി.വി. ലളിത പ്രഭ, കെ. ചന്ദ്രൻ, പി. സൗദാമിനി എന്നിവർ സംസാരിച്ചു. വി.ടി. സുരേഷ‌് സ്വാഗതവും മേലടി നാരായണൻ നന്ദിയും പറഞ്ഞു. നാടക സെമിനാർ ഡോ. കെ. ശ്രീകുമാർ ഉദ‌്ഘാടനം ചെയ‌്തു. എ. ശാന്തകുമാർ, എ. രത്നാകരൻ, എ.കെ. രമേശ‌് എന്നിവർ സംസാരിച്ചു. പു.ക.സ സംസ്ഥാന വൈസ‌് പ്രസിഡൻറ് ജാനമ്മ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. തുടർന്ന് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച കിച്ചൺ തിസീസ്, കോഴിക്കോട് നാടക കമ്പനിയുടെ സോങ് ഓഫ് റസിസ്റ്റൻസ് എന്നീ നാടകങ്ങൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.