വ്യാജ പിരിവ്: രണ്ടംഗ സംഘത്തെ വ്യാപാരികൾ പൊലീസിലേൽപിച്ചു രണ്ടു പേർക്കെതിരെയും കേസ്​

മുക്കം: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാജ പണപ്പിരിവ് നടത്തിയ രണ്ടംഗ സംഘത്തെ വ്യാപാരികൾ പിടികൂടി മുക്കം പൊലീസ് സ്റ്റേഷനിലേൽപിച്ചു. രണ്ടു പേർക്കെതിരെയും കേസെടുത്തു. പന്തീരാങ്കാവ് സ്വദേശി സുരേഷ് കുമാർ (62), മാവൂർ സ്വദേശി ജോൺസൺ (38) എന്നിവരെ മുക്കം അഭിലാഷ് ജങ്ഷനിൽനിന്നാണ് വ്യാപാരികൾ പിടികൂടിയത്. എ.ഐ.സി.ടി.യു (ഒാൾ ഇന്ത്യ സ​െൻറർ ഓഫ് ട്രേഡ് യൂനിയൻ എന്ന് പ്രിൻറ് ചെയ്ത രസീതും സംഭാവന കൂപ്പണും ഉപയോഗിച്ചാണ് വ്യാപക പണപ്പിരിവ് നടത്തിയത്. കോഴിക്കോട് ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറിയെന്ന് സംഭാവന കൂപ്പണിലുണ്ട്. നിരവധി രസീത് ബുക്കുകളും സംഭാവന കൂപ്പണുകളും കണ്ടെടുത്തു. വ്യാപാരി വ്യവസായി സമിതിയുടെ ഓഡിറ്റോറിയത്തിൽ ഈ മാസം 30ന് യോഗം നടക്കുന്നുെണ്ടന്ന് പറഞ്ഞാണ് പലരിൽനിന്നും പിരിവ് നടത്തിയത്. 50 രൂപ മുതൽ 1000 രൂപ വരെ വാങ്ങിയിട്ടുണ്ട്. ഇങ്ങനെയൊരു സമ്മേളനത്തിന് വ്യാപാരികളുടെ ഓഫിസ് ഇവർ ബുക്ക് ചെയ്തിട്ടിെല്ലന്നും സമിതി മേഖല പ്രസിഡൻറ് കെ.എം. കുഞ്ഞവറാൻ പറഞ്ഞു ഇവരുടെ ൈകയിൽനിന്ന് പിടികൂടിയ രസീത്ബുക്കിൽ നമ്പറോ തീയതിയോ ഇല്ലാത്തതാണ് സംശയത്തിനിടയാക്കിയത്. അതേസമയം, ഇയാൾ മൊബൈൽ ഫോൺ നമ്പർ വരെ നൽകിയതായി വ്യാപാരികൾ പറഞ്ഞു. വ്യാപാരികൾ പരാതി നൽകിയതിനെ തുടർന്ന് മുക്കം പൊലീസ് കേെസടുത്തു. പണപ്പിരിവ് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം മുക്കം: സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും പേരുപറഞ്ഞ് പണപ്പിരിവ് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. മോഹനൻ, എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. ഷാജികുമാർ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.