ഔഷധ ഉദ്യാന നിർമാണം തുടങ്ങി

മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം ഗ്രീൻഷേഡ് എന്ന പേരിൽ ഔഷധോദ്യാനം നിർമാണം തുടങ്ങി. അന്നമ്മ ദേവസ്യ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ എസ്. കമറുദ്ദീൻ, ഒ. ശരീഫുദ്ദീൻ, ഇ. ഹസ്ബുല്ല, മുഹമ്മദ്‌ ശിബിൻ, ഹന മുഹമ്മദ്, അനന്തു ഒ.വി, അനഘ എന്നിവർ സംസാരിച്ചു. ഓർമയുടെ പൂമരച്ചുവട്ടിൽ സഹപാഠികൾ ഒത്തുചേർന്നു മുക്കം: ഓർമയുടെ പൂമരച്ചുവട്ടിൽ സഹപാഠികൾ വീണ്ടും ഒത്തുചേർന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 1998 ബാച്ചിലെ പത്താംതരം വിദ്യാർഥികളാണ് 20 വർഷത്തിനു ശേഷം വിണ്ടും വിദ്യാലയ മുറ്റത്ത് ഒരുമിച്ചത്. പ്രിയപ്പെട്ട അധ്യാപകരെയും സഹപാഠികളെയും ഒരിക്കൽകൂടി കാണാനും സ്കൂൾ കാല അനുഭവങ്ങളും കുസൃതിത്തരങ്ങളും ഓർത്തു ചിരിക്കാനുമായി ഒത്തുകൂടിയത് അവിസ്മരണീയമായി. ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി കെ അബ്ദുൽ കരീം, ബന്ന ചേന്ദമംഗലൂർ, യൂസുഫ് കാരാടി, ഒ. ശരീഫുദ്ദീൻ, എ പി അബ്ദുൽ ജബ്ബാർ, അലി അശ്റഫ്, ശരീഫ് കൊട്ട്യാടൻ, ഡോ. ജമീൽ അഹമ്മദ്, ഇ ഹസ്ബുല്ല തുടങ്ങിയവർ സംസാരിച്ചു. എൻ ടി ഫായിസ്, അനസ് കൊണ്ടേരി, ടി പി അബൂബക്കർ, മുജീബ് പാഴൂർ, ഫഹദ്, ഫൈസൽ ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.