പ്രപഞ്ച വിസ്മയത്തെ സ്കൂൾ മുറ്റത്തൊരുക്കി വിളക്കാംതോട് സ്കൂൾ വിദ്യാർഥികൾ

മുക്കം: പ്രപഞ്ച വിസ്മയങ്ങൾ മുറ്റത്ത് ഒരുക്കി വിളക്കാംതോട് എം.എ.എൽ.പി ആൻഡ് യു.പി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്രകൗതുകം പദ്ധതിയുടെ ഉദ്ഘാടനത്തി​െൻറ ഭാഗമായാണ് സ്കൂൾ മുറ്റത്ത് അഷ്ടഗ്രഹങ്ങളും സൂര്യനുമുൾപ്പെടെ 'സൗരയൂഥ'ത്തി​െൻറ മാതൃക തീർത്തത്. വിവിധ വലുപ്പത്തിലുള്ള പന്തുകളും പൈപ്പുകളും കാർഡ് ബോർഡുകളും ക്രമീകരിച്ച് വിവിധ നിറങ്ങൾ നൽകി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹായത്തോടെ മൂന്നു ദിവസംകൊണ്ടാണ് സൗരയൂഥ മാതൃക നിർമിച്ചിരിക്കുന്നത്. ഓരോ ഗ്രഹങ്ങളുടെ പേരുകളും പ്രത്യേകതകളും അടങ്ങിയ ബോർഡുകളും ഒപ്പം സ്ഥാപിച്ചിട്ടുണ്ട്. ഈ മാതൃക നിരീക്ഷിക്കുന്നൊരാൾക്ക് ഗ്രഹങ്ങളുടെ സ്ഥാനം, ആകൃതി, ഭൂമിയിൽ നിന്നുള്ള അകലം എന്നിവ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞ വർഷം വിദ്യാലയ മുറ്റത്ത് രണ്ട് അടിയോളം വലുപ്പമുള്ള പി.എസ്.എൽ.വി റോക്കറ്റി​െൻറ മാതൃക ഒരുക്കിയിരുന്നു. പുന്നക്കൽ ഗ്രാമത്തി​െൻറ ജനകീയാഘോഷമായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ 'ശാസ്ത്രകൗതുകം' പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ സജി മങ്കര അധ്യക്ഷത വഹിച്ചു. പി.ജെ. ആലീസ് ഷേർലി ജോസഫ്, റോബർട്ട് നെല്ലിക്കാ തെരുവിൽ, വിൻസൻറ് ടി. മാത്യു, ഷിജു കൊച്ചു കൈപ്പേൽ, എം.എം ഷമീർ, കുഞ്ഞു മരക്കാർ കൈതകത്ത്, ബിനു കൊച്ചു കൊപ്പേൽ, ഹലി ചവലപ്പാറ, സോളമൻ സെബാസ്റ്റ്യൻ, ചിപ്പി രാജ്, സൗമ്യ റോസ്, സെലിൻ തോമസ്, അബ്ദുൽ ജബ്ബാർ, നീതു സണ്ണി, റോഷിയ ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.