കാലിക്കറ്റ്​ സെനറ്റ്​: പ്രൈവറ്റ്​ കോളജ്​ മാനേജർമാരുടെ മണ്ഡലത്തി​ൽ ​നാലു​ പേർക്ക്​ ജയം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റിലെ പ്രൈവറ്റ് കോളജ് മാനേജർമാരുടെ മണ്ഡലത്തിേലക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് ഗോവിന്ദപുരം അട്ടയംപതി സ്നേഹ കോളജ് ഒാഫ് ആർക്കിടെക്ചറിലെ ഇ. അബ്ദുറഹീം, വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ സി.പി. ഹംസ, കോഴിക്കോട് ദേവഗിരി സ​െൻറ് ജോസഫ്സ് കോളജിലെ ഫാ. പി.ജെ. ജോസഫ്, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിെല എൻ.വി. അബ്ദുറഹ്മാൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എംേപ്ലായീസ് യൂനിയൻ മുൻ നേതാവും തിരൂർ പ്രവാസി കോളജ് മാനേജറുമായ വി. സ്റ്റാലിൻ പരാജയപ്പെട്ടു. ഏഴു പേരാണ് മത്സരിച്ചത്. മറ്റു മണ്ഡലങ്ങളിലെ വോെട്ടണ്ണൽ അടുത്ത ദിവസങ്ങളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.