വിതരണം ചെയ്യാൻ ആളില്ല; പോസ്​റ്റ്​ ഒാഫിസിൽ ഉരുപ്പടികൾ കെട്ടിക്കിടക്കുന്നു

വേങ്ങേരി: വിതരണം ചെയ്യാൻ ആളില്ലാത്തതുമൂലം തപാൽ ഉരുപ്പടികൾ കെട്ടിക്കിടക്കുന്നതായി പരാതി. വേങ്ങേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ അസുഖം കാരണം ദീർഘകാലമായി അവധിയിലായതിനാലാണ് സമയത്തിന് ഉരുപ്പടികൾ മേൽവിലാസക്കാരന് എത്താത്തതത്രെ. പകരം സംവിധാനം ഏർപ്പെടുത്താത്തതുകൊണ്ട് അടിയന്തരമായി ആളുകൾക്ക് ലഭിക്കേണ്ട കത്തുകൾ ജോലിക്കും ഇൻറർവ്യൂവിനും മറ്റുമുള്ള അറിയിപ്പുകൾ, ടെലിഫോൺ ബില്ലുകൾ, പോസ്റ്റൽ വഴി അയക്കുന്ന പത്രമാസികകൾ, തുടങ്ങിയ ഉരുപ്പടികൾ പോസ്റ്റ് ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. പോസ്റ്റൽ അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച്, മാസങ്ങളായി തുടർന്നുവരുന്ന ഈ സ്ഥിതിക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ, പ്രക്ഷോഭത്തിന് ഒരുങ്ങേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.