ഫോർമാലിൻ: പരിശോധന കർശനമാക്കണം

കോഴിക്കോട്: നഗരത്തിൽ എത്തുന്ന മത്സ്യങ്ങളിൽ ഫോർമാലിനും മറ്റു രാസവസ്തുക്കളും ചേർത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ മത്സ്യം കൊണ്ടുവരുന്ന ലോറികളിലും മാർക്കറ്റുകളിലും പരിശോധന കർശനമാക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി കുണ്ടൂപറമ്പ് യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനക്കായി ഇൗ സാഹചര്യത്തിൽ കൂടുതൽ സൗകര്യമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പടുവാട്ട് ഗോപാലകൃഷ്ണൻ, എം. ഗോവിന്ദരാജ്, എം. അനിൽ കുമാർ, പുത്തൻ പുരയിൽ ഗോപാലകൃഷ്ണൻ, കെ.വി. ശശീന്ദ്രൻ, സി. ജയരാജൻ, െഎ.കെ. ഭാനുപ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.