മഴവെള്ളം കെട്ടിനിന്ന് നെല്‍കൃഷി നശിച്ചു

പേരാമ്പ്ര: കൂത്താളി പൈതോത്ത് കേളന്‍മുക്കില്‍ ഏക്കര്‍കണക്കിന് നെല്ല് വെള്ളം കെട്ടിനിന്ന് നശിച്ചു. കേളന്‍മുക്ക് പുത്തൂര്‍ചാല്‍ വയലില്‍ 15 ദിവസമായി കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇരുപത്തഞ്ചോളം കര്‍ഷകരുടെ 15 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് നശിച്ചത്. ചെമ്പ്ര പുഴ കരകവിെഞ്ഞാഴുകുന്നതിനാലാണ് വയലിൽ കൃഷിനാശം. പുത്തൂര്‍ചാലില്‍ നാരായണന്‍ നായർ, ജാനകി, കൊല്ലിയില്‍ ബാലകൃഷ്ണൻ, എടപ്പറമ്പില്‍ ബാലകൃഷ്ണന്‍ നായർ, കരിമ്പില മൂലയില്‍ ചാത്തുക്കുട്ടി നായർ, കുഞ്ഞിരാമന്‍ നായർ, എളേറ്റില്‍ കല്യാണി അമ്മ, പാറച്ചാലില്‍ കുഞ്ഞിരാമൻ, നാരായണന്‍, കളരിക്കണ്ടി ചന്ദ്രൻ, പുതിയേടത്തുകണ്ടി ദാമോദരന്‍, ചെക്കോട്ടി തുടങ്ങിയവരുടേതാണ് കൃഷി. രാമായണ മാസാചരണം മേപ്പയൂർ: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിൽ രാമായണ മാസാചരണത്തി​െൻറ ഭാഗമായി പ്രശ്നോത്തരി, ഗ്രന്ഥപ്രദർശനം എന്നിവ നടത്തി. സംസ്കൃത ക്ലബ് ഹെഡ്മാസ്റ്റർ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം. സുരേഷ് അധ്യക്ഷത വഹിച്ചു. ടി.കെ. മോളി, സുഷമ ടീച്ചർ, സ്വാം പ്രഭാത്, സി.എം. ബാലകൃഷ്ണൻ, പവീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.