മൂന്നു ദിവസംകൊണ്ട്​ കക്കോടി വൈദ്യുതി സെക്​ഷൻ പരിഹരിച്ചത്​​ 1200​ പരാതികൾ

കക്കോടി: മൂന്നു ദിവസംകൊണ്ട് 1200ഒാളം വൈദ്യുതി തകരാറുകൾ പരിഹരിച്ച് കക്കോടി ഇലക്ട്രിക്കൽ സെക്ഷൻ ഒാഫിസ്. ഇൗമാസം 16, 17, 18 ദിവസങ്ങളിലായിരുന്നു റെേക്കാഡ് പരിഹാരനടപടികൾ. ജില്ലയിലെതന്നെ ഏറ്റവുംകൂടുതൽ ഉപയോക്താക്കളുള്ള ഒാഫിസിലൊന്നാണ് കക്കോടി. 25,000ത്തോളം ഉപഭോക്താക്കളാണ് കക്കോടി സെക്ഷൻ ഒാഫിസിനു കീഴിലുള്ളത്. 35 ചതുരശ്ര കിലോമീറ്റർ പരിധിയുണ്ട് ഇൗ സെക്ഷന്. അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് ഇത്തവണയാണെന്ന് അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞു. ഒന്നും രണ്ടും വീടുകളിലേക്കുള്ള വൈദ്യുതി മുടങ്ങിയതാണ് പരാതികളിലേറെയും. 12 ൈലൻമാന്മാരും ആറ് ഒാവർസിയർമാരും മൂന്ന് സബ് എൻജിനീയർമാരുമുള്ള െസക്ഷന് കീഴിൽ മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ഏറെ ജാഗ്രത പുലർത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.