പൂനൂർ പുഴ മലിനമാക്കുന്ന സർവിസ് സ്​റ്റേഷനെതിരെ കൺവെൻഷൻ

വേങ്ങേരി: കൺമുന്നിൽ പുഴ നശിപ്പിക്കുന്നതിനെതിരെ ബഹുജന കൺവെൻഷൻ. വേങ്ങേരി തണ്ണീർപന്തലിനു സമീപം പുഴ മലിനമാക്കുന്ന തരത്തിൽ സർവിസ് സ്റ്റേഷൻ നിർമാണത്തിനെതിരെ ബഹുജന കൺവെൻഷൻ നടന്നു. തണ്ണീർപന്തൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ പരിസ്ഥിതി പ്രവർത്തകൻ ടി. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൈയേറ്റങ്ങളും പുഴക്കരകളിലെ നിർമാണവുമാണ് നദികളെയില്ലാതാക്കിയതെന്ന ചരിത്രം മറക്കരുതെന്നും മലിനപ്പെടുത്താനുള്ള നീക്കം തടയേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്നും ടി. ശോഭീന്ദ്രൻ പറഞ്ഞു. മുൻ കൗൺസിലർ ഒ. സദാശിവൻ അധ്യക്ഷത വഹിച്ചു. കേരള നദീസംരക്ഷണ സമിതി സെക്രട്ടറി ടി.വി. രാജൻ, പൂനൂർ പുഴ സംരക്ഷണ സമിതി ജില്ല പ്രസിഡൻറ് താഹ, പൂനൂർ പുഴ സംരക്ഷണ സമിതി ചെറുകുളം കമ്മിറ്റി പ്രസിഡൻറ് എ. ബാലരാമൻ, നിറവ് കോഓഡിനേറ്റർ ബാബു പറമ്പത്ത്, മുൻ കൗൺസിലർ എം. ശ്രീധരൻ, സി.പി.എം വേങ്ങേരി ലോക്കൽ സെക്രട്ടറി കെ. വിശ്വനാഥൻ, ടി. പത്മനാഭൻ, മുൻ ഡെപ്യൂട്ടി മേയർ പി.ടി. അബ്ദുൽ ലത്തീഫ്, കൗൺസിലർമാരായ യു. രജനി, കെ. രതീദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.