മൈക്രോ ഫിനാൻസ്​: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷ​െൻറ മൈക്രോ െക്രഡിറ്റ് വായ്പ പദ്ധതി നടപ്പാക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ മലപ്പുറം, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. നിയമാനുസൃതം രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന മൂന്നുവർഷത്തെ പ്രവർത്തന മികവുള്ള എൻ.ജി.ഒ സംഘടനകൾ വഴിയാണ് പദ്ധതികൾ നടപ്പാക്കുക. സംഘടനകൾക്ക് ചുരുങ്ങിയത് ആറുമാസമെങ്കിലും പ്രായമുള്ള സ്വയം സഹായ ഗ്രൂപ്പുകൾ ഉണ്ടായിരിക്കണം. എൻ.ജി.ഒകൾക്കുള്ള വായ്പാതുക നിശ്ചയിക്കുന്നത് അവയുടെ പ്രവർത്തന പാരമ്പര്യവും സംഘത്തി​െൻറ വാർഷിക നെറ്റ്വർത്തും കണക്കിലെടുത്തായിരിക്കും. സമാന സ്വഭാവമുള്ള സ്ഥാപനങ്ങളിൽനിന്നും മൈക്രോ വായ്പ എടുത്തവരെ പരിഗണിക്കുന്നതല്ല. സന്നദ്ധ സംഘടനകൾക്ക് നിർദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കാം. മൂന്നുവർഷത്തെ വാർഷിക റിപ്പോർട്ട് സമർപ്പിക്കണം. സ്വയം സഹായ ഗ്രൂപ്പുകളിലെ ഒരു വ്യക്തിക്ക് 50,000 രൂപയും ഒരു സ്വയംസഹായ ഗ്രൂപ്പിന് 10 ലക്ഷം രൂപയും ആയിരിക്കും പരമാവധി ലഭിക്കാവുന്ന തുക. വ്യക്തിഗത ഗുണഭോക്താവി​െൻറ അപേക്ഷയോ ജാമ്യമോ ആവശ്യമില്ല. അപേക്ഷകരുടെ വാർഷിക വരുമാനപരിധി ഗ്രാമങ്ങളിൽ 98,000 രൂപയിലും നഗരങ്ങളിൽ 1,20,000 രൂപയിൽ കവിയാനും പാടില്ല. ഒരു ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 10 പേരിൽ കുറയാനോ 20 പേരിൽ കൂടാനോ പാടില്ല. ഗ്രൂപ്പിൽ 75 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കണം. കൂടുതൽ വിവരങ്ങൾ കോർപറേഷ​െൻറ വെബ്സൈറ്റിൽ ലഭ്യമാണ്. ആഗസ്റ്റ് 15ന് വൈകുന്നേരം അഞ്ചുമണി വരെ കോർപറേഷൻ ഹെഡ്ഒാഫിസിൽ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാഫോറം www.ksmdfc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അയക്കേണ്ട മേൽവിലാസം: മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്-673 005.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.