കാൻസർ രോഗികൾക്ക്​ രാഗസാന്ത്വനം

കുറ്റ്യാടി: കാൻസർ രോഗികൾക്ക് ആശ്വാസമേകി കുറ്റ്യാടി റോട്ടറി ക്ലബ് ആഭിമുഖ്യത്തിൽ രാഗസാന്ത്വനം നടത്തി. പ്രമുഖ പിന്നണി ഗായകൻ അഫ്സലും സംഘവുമാണ് പരിപാടി നടത്തിയത്. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിർധനരോഗികൾക്ക് ഭവനനിർമാണത്തിനുള്ള ധനസഹായം കുറ്റ്യാടി സി.ഐ സുനിൽകുമാർ വിതരണം ചെയ്തു. അഡ്വ. ഷിബു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ജമീല, കുറ്റ്യാടി എസ്.ഐ ടി.എസ്. ഹരീഷ്, ഡോ. ഡി. സജിത്ത്, വൈ.എം. റഷീദ്, ജമാൻ പാറക്കൽ, വി. നാണു, സി. സുബൈർ ഡോ. സജിപോൾ, ഡോ. എ.കെ. സജീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.