കരിപ്പൂരിൽ വീണ്ടും യുവതിയിൽനിന്ന്​ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാംദിവസവും യുവതിയിൽനിന്ന് സ്വർണം പിടികൂടി. ചൊവ്വാഴ്ച എയർ കസ്റ്റംസ് ഇൻറലിജൻസാണ് സുൽത്താൻബത്തേരി സ്വദേശിനിയിൽനിന്ന് 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് പരിശോധനയിൽ 680 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ കുവൈത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് യുവതി കരിപ്പൂരിലെത്തിയത്. 24 കാരറ്റുള്ള നാല് വളയും ഒരു മാലയുമാണ് കണ്ടെടുത്തത്. തിങ്കളാഴ്ച കരിപ്പൂരിൽ യുവതിയിൽനിന്ന് 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.