ജില്ല കലക്ടറുടെ ക്ലാസ്​മേറ്റ്സ്​ കൂട്ടായ്മ 1.15 ലക്ഷം കൈമാറി

കോഴിക്കോട്: പ്രളയംമൂലം ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങാവാൻ കൂത്തുപറമ്പ് നിർമലഗിരി കോളജിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മ സമാഹരിച്ച 1.15 ലക്ഷം രൂപ ജില്ല കലക്ടർ യു.വി. ജോസിനു കൈമാറിയപ്പോൾ അതു നാൽപതുവർഷത്തിനുശേഷമുള്ള, സുഹൃത്തുക്കളുടെ ഒത്തുചേരൽ കൂടിയായി.1976-78ലെ പ്രീഡിഗ്രി മാത്സ് ഫസ്റ്റ് ഗ്രൂപ് ബാച്ചി​െൻറ വാട്സ്ആപ് കൂട്ടായ്മയിലൂടെ ശേഖരിച്ച തുകയാണ് ക്ലാസ്മേറ്റ് കൂടിയായ കലക്ടർ യു.വി. ജോസിനു കൈമാറിയത്. നിലവിൽ 52പേർ അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പിനു തുടക്കം കുറിച്ചത്് കലക്ടറാണ്. ഹൈകോടതി അഭിഭാഷകനായ യു.പി. ബാലകൃഷ്ണൻ, കോഴിക്കോട് അരയിടത്തുപാലം ഫെഡറൽ ബാങ്ക് സീനിയർ ജനറൽ മാനേജർ പി.വി. കൃഷ്ണകുമാർ, ബി.എസ്.എൻ.എൽ കണ്ണൂർ ഡിവിഷനൽ എൻജിനീയർ പി.സി. ശ്രീനിവാസൻ, ആർക്കിടെക്ട് ടി. സക്കറിയ, ജെ.എൻ.എം ജി.എച്ച്.എസ്.എസ് പുതുപ്പണം റിട്ട. ഹെഡ് മിസ്ട്രസ് ബി. ഗീത, പോസ്റ്റ്മാസ്റ്റർ പി.വി. അരവിന്ദാക്ഷൻ, ജ്യോതി ഹരിറാം എന്നിവരാണ് തുക കൈമാറാനും പഴയ സഹപാഠിയെ നേരിൽ കാണാനുമായി കലക്ടറേറ്റിൽ എത്തിയത്. പ്രളയ ബാധിതർക്ക് സഹായ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി കോഴിക്കോട്: പ്രളയബാധിതർക്ക് സഹായ വെളിച്ചമെത്തിക്കുകയാണ് ജില്ലയിലെ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയഷനും ഇലക്ട്രിക്കൽ കോൺട്രാക്ടേർസ് അസോസിയേഷൻ. വൈദ്യുതി വകുപ്പുമായി ചേർന്ന് വൈദ്യുതി ബന്ധം തകരാറിലായതും വിച്ഛേദിക്കപ്പെട്ടതുമായ വീടുകളിലാണ് ഇവർ സഹായത്തിനെത്തുന്നത്. ഇതിനായി കെ.എസ്.ഇ.ബിയുടെ സ്ക്വാഡ് ജില്ലയിലെ പ്രളയബാധിതമായ അയ്യായിരം വീടുകൾ സന്ദർശിച്ചു. ഭൂരിഭാഗം വീടുകളിലും ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. പ്രളയാനന്തരം വീടുകളിൽ തിരിച്ചെത്തുന്നവർക്കായി വൈദ്യുതി പ്രവർത്തിപ്പിക്കാനാവശ്യമായ സുരക്ഷാനിർദേശങ്ങളും കെ.എസ്.ഇ.ബി നൽകിയിരുന്നു. സ്ക്വാഡി​െൻറ പരിശോധനക്കു ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്ത 34 വീടുകൾ ആളുകൾ ഇനിയും തിരിച്ചെത്താത്തവയാണ്. ഇവയിൽ 15 വീടുകൾ പൂർണമായും നശിച്ചു. ബാക്കിയുള്ള വീടുകളിൽ വയറിങ്ങിലെ തകരാറുകൾ പരിഹരിക്കാനായി ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സൗജന്യമായി ഉപകരണങ്ങൾ നൽകുകയും വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ വൈദ്യുതീകരണം നടത്തുകയും ചെയ്തു. വയറിങ് പൂർണമായും നശിച്ച് വൈദ്യുതി വിച്ഛേദിക്കപ്പെട്ട വീടുകളിൽ റ്റു പോയിൻ്റ് കണക്ഷൻ നൽകാനും കെ.എസ്.ഇ.ബി സന്നദ്ധമാണ്. എർത് ലീക്കേജ് സർക്യൂട്ട് രീതിയിലൂടെ ഒരു പ്ലഗ് പോയിൻറും ലൈറ്റ് പോയിൻററുമാണ് ലഭ്യമാക്കുക. പ്രളയത്തിനു ശേഷം വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ തകരാറുകളും ഉടൻ പരിഹരിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നതെന്ന് കോഴിക്കോട് െഡപ്യൂട്ടി ചീഫ് എൻജിനീയർ ബോസ് ജേക്കബ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.