പറവൂരിൽ ശുചീകരണം നടത്തി നടുവണ്ണൂർ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും

നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പറവൂരിനടുത്ത് പുത്തൻവേലിക്കര പഞ്ചായത്ത് ഓഫിസും അംഗൻവാടിയും വീടുകളും ശുചീകരിച്ചു. പുത്തൻവേലിക്കര പഞ്ചായത്തിന് സന്നദ്ധ പ്രവർത്തകരുടെ സഹായമില്ലാതെ ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ശുചിത്വ കർമസേന രൂപവത്കരിച്ച് പറവൂർ ഭാഗത്ത് പോയത്. ജില്ല പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈമ, പ്രീതി എന്നിവരും ഉൾപ്പെടെ 28പേരാണ് സംഘത്തിലുണ്ടായിരുന്നത്. പുത്തൻവേലിക്കര പഞ്ചായത്ത് ഓഫിസാണ് ആദ്യ ദിനം ശുചീകരിച്ചത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ഭൂരിഭാഗം ജീവനക്കാരുടെയും വീടുകളിൽ വെള്ളം കയറിയതിനാലും 23 ക്യാമ്പുകൾ നടത്തേണ്ടതിനാലും ഓഫിസ് ശുചീകരിക്കാൻ കഴിയാത്ത ഭരണസമിതിക്കും ജീവനക്കാർക്കും വലിയ ആശ്വാസമായി പഞ്ചായത്തി​െൻറ ശുചീകരണം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, സ്ഥലം എം.എൽ.എ വി.ഡി. സതീശൻ എന്നിവർ സ്ഥലത്തെത്തി ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും അഭിനന്ദിച്ചു. പുത്തൻവേലിക്കര സ​െൻറർ നമ്പർ 42 അംഗൻവാടിയും അഞ്ച് വീടുകളും ശുചീകരിച്ചു. ശുചീകരണത്തിന് പ്രസിഡൻറ് യശോദ തെങ്ങിട, വൈസ് പ്രസിഡൻറ് അച്യുതൻ മാസ്റ്റർ, ജില്ല പഞ്ചായത്ത് അംഗം ശ്രീജ പല്ലരിക്കൽ, സെക്രട്ടറി എൽ.എൻ. ഷിജു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.