സ്വാതന്ത്ര്യ സമരത്തിന്​ ജീവൻപകർന്ന ഉണ്ണീരി നനയുകയാണ്​

94കാരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ വീടിന് നാശം കക്കോടി: പുതിയൊരു നാടിനുള്ള അഭിലാഷത്തിൽ ജീവിതത്തി​െൻറ ഇൗടുവെപ്പുകളെല്ലാം നഷ്ടപ്പെടുത്തിയ ഉണ്ണീരിയേട്ടൻ മഴനനയുകയാണ്. ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിച്ച് സ്വതന്ത്രമായൊരു നാട് പടുത്തുയർത്താൻ യൗവനം ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനി കക്കോടി പ്രേമാലയത്തിൽ ഉണ്ണീരിയാണ് പ്രളയക്കെടുതിയിൽ വീടില്ലാതായതോടെ ദുരിതമനുഭവിക്കുന്നത്. ജീവിച്ചിരിക്കുന്ന അപൂർവം സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണ്. പൂനൂർപുഴ കരകവിഞ്ഞ് വീട്ടിൽ വെള്ളംകയറിയിരുന്നു. പല ഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലാണ് വീട്. അധികൃതരുടെ വിലക്കിൽ ഭാര്യയും മകനും കുടുംബവുമായി വാടകവീട്ടിലാണിപ്പോൾ. സ്വാതന്ത്ര്യ സമരത്തിലും നേതാക്കളിലും ആകൃഷ്ടനായി പ്രായപൂർത്തിയാകുന്നതിനുമുമ്പുതന്നെ സമര രംഗത്തേക്ക് ഇറങ്ങി. കുടുംബജീവിതം തുടങ്ങിയതോടെ ബേക്കറി ജോലിയിലൂടെ നേടിയ വീടാണ് തകർച്ച ഭീഷണിയിലായത്. സ്വാതന്ത്ര്യസമര മുഹൂർത്തങ്ങൾ ജ്വലിപ്പിക്കുന്ന ചിത്രങ്ങളും പത്രവാർത്തകളുമായിരുന്നു ഇൗ വീടിനെ ആകർഷണീയമാക്കിയത്. പ്രമുഖ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പത്രവാർത്തകളും ജീവനെക്കാൾ പ്രാധാന്യത്തോടെ സൂക്ഷിച്ചിരുന്നു. വെള്ളപൊക്കത്തിൽ വീടിനൊപ്പം അമൂല്യശേഖരവും നഷ്ടമായി. ചുമരിൽ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങളാണ് ഉണ്ണീരിയുടെ യൗവനം സംഭവബഹുലമാണെന്ന് ഒാർമപ്പെടുത്തുന്നത്. ഗാന്ധിജിയെയും ജവഹർലാൽ നെഹ്റുവിനെയും നേരിൽകണ്ടതി​െൻറ ഒാർമച്ചിത്രങ്ങളുണ്ട് ഇൗ 94കാര​െൻറ മനസ്സിലിപ്പോഴും. ക്വിറ്റിന്ത്യാ സമരത്തിൽ പെങ്കടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ ജയിൽശിക്ഷയിൽനിന്ന് ഒഴിവായി. 'സ്വതന്ത്രഭാരത പത്ര'ത്തി​െൻറ രഹസ്യ വിതരണത്തിൽ പ്രമുഖരുടെ പ്രശംസക്ക് പാത്രമായിട്ടുണ്ട്. ഇൗ വീടൊന്ന് നന്നാക്കിക്കിട്ടിയാൽ മതിയെന്നാണ് നാടി​െൻറ മോചനത്തിന് ജീവൻപകർന്ന ഉണ്ണീരിയുടെ ഇപ്പോഴത്തെ ആഗ്രഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.