പാലോറ മലയിൽ കുന്നിടിച്ചുള്ള നിർമാണ പ്രവൃത്തി പരിസ്ഥിതി ആഘാതത്തിന് ഇടയാക്കും

നാട്ടുകാർ നൽകിയ പരാതിയിൽ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു കൊടുവള്ളി: കിഴക്കോത്ത്, മടവൂർ വില്ലേജ് ഓഫിസ് പരിധിയിൽപ്പെട്ട പാലോറ മലയിൽ കുന്നിടിച്ച് നടത്തിവരുന്ന നിർമാണ പ്രവൃത്തികൾ പരിസ്ഥിതി ആഘാതത്തിന് ഇടയാക്കുമെന്ന് കാട്ടി പ്രദേശവാസികൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകി. കിഴക്കോത്ത് വില്ലേജ് പരിധിയിൽ കാവിലുമ്മാരം, അരിക്കുഴിയിൽ പ്രദേശങ്ങളും, മടവൂർ വില്ലേജ് പരിധിയിൽ ഒതയോത്ത് പുറായിൽ, ഇടനിലാവിൽ, മടവൂർമുക്ക് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് കുത്തനെയുള്ള പാലോറ മല. ഈ മലയിലും പ്രസ്തുത പ്രദേശങ്ങൾ ഉൾപ്പെടുന്ന താഴ്വരയിലുമായി നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വലിയ മല ഇടിച്ച് നിരത്തിയും സ്വാഭാവികതക്ക് മാറ്റം വരുത്തിയും കൺെവൻഷൻ സ​െൻററിനായുള്ള നിമൊണ പ്രവൃത്തികളാണ് നടക്കുന്നത്. മാസങ്ങളായി പ്രവൃത്തികൾ നടന്നുവരുന്ന മലയിലേക്ക് ഉടമസ്ഥർ നാട്ടുകാരെ കടത്തിവിട്ടിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് ഇവിടത്തേക്ക് പ്രവേശനം അനുവദിച്ചത്. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മലമുകളിലെ നിർമാണ പ്രവൃത്തികളാണ് അമിതമായ വെള്ളമൊഴുക്കിന് കാരണമായതെന്ന് ഇവർ പറയുന്നു. മലമുകളിലെ നിർമാണ പ്രവർത്തനങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, തഹസിൽദാർ, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച കിഴക്കോത്ത് വില്ലേജ് ഓഫിസർ ആഗസ്റ്റ് എട്ടിന് ഉടമകൾക്ക് പ്രവൃത്തികൾ നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതി​െൻറ റിപ്പോർട്ട് തഹസിൽദാർക്ക് നൽകിയതായും വില്ലേജ് ഓഫിസർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.