നവകേരളം: കോഴിക്കോട് സ്വരുക്കൂട്ടിയത് 4.13 കോടി

കോഴിക്കോട്: പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ജില്ല കലക്ടറുടെ അക്കൗണ്ടിലേക്കുമായി ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 4.13 കോടി രൂപ. തിങ്കളാഴ്ച മാത്രം 46.55 ലക്ഷം രൂപ ലഭിച്ചു. ഈ മാസം 13 മുതല്‍ 27 വരെ 4,13,36,441 രൂപയാണ് കിട്ടിയത്. വി.കെ.സിയുടെ വിവിധ ഗ്രൂപ്പുകളിലായി ലഭിച്ച ഒരു കോടി രൂപയാണ് സംഭാവനകളിലെ ഏറ്റവും വലിയ തുക. സാമൂതിരി രാജ ദേവസ്വത്തിനുവേണ്ടി കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. താമരശ്ശേരി റീജനല്‍ ഡഫ് സ​െൻററിലെ ബധിര, മൂക അന്തേവാസികള്‍ സമാഹരിച്ച 10,160 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മണിയാട്ടുകുടി സാന്‍ഡ്, ലങ്ക സാന്‍ഡ്, പന്തലായനി സാന്‍ഡ് ആൻഡ് സ്റ്റോണ്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ത്രീസ്റ്റാര്‍ സ്റ്റോണ്‍ ക്രഷര്‍, പവര്‍ സ്റ്റോണ്‍ പ്രോഡക്ട്സ്, സാഫ സ്റ്റോണ്‍ ക്രഷർ, ആല്‍ഫ ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ്, പ്രൊഫൈല്‍ സാന്‍ഡ്‌സ്, പ്രൊഫൈല്‍ മെറ്റല്‍സ്, പ്രൊഫൈല്‍ ഗ്രാനൈറ്റ്‌സ് എന്നീ ഗ്രൂപ്പുകളും മുഹമ്മദ് ഇസ്മയില്‍ മാക്കി, ജോജി ജോസഫ് എന്നിവരും തിങ്കളാഴ്ച ഒരു ലക്ഷം രൂപവീതം നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള െറസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂളുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരെല്ലാം തങ്ങളാൽ കഴിയുന്ന വിഹിതം സംഭാവന നല്‍കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.