'കുറ്റകൃത്യങ്ങള്‍ വർധിക്കുന്നത് ആശങ്കജനകം'

താമരശ്ശേരി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് ആശങ്കജനകമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരില്‍ ജുഡീഷ്യറികളും ഭരണകൂടങ്ങളും ശക്തമായ നടപടികള്‍ സ്വീകരിക്കണം. സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണങ്ങളും ലക്ഷ്യമാക്കി അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചുവരുന്ന സംഭവങ്ങള്‍ സമൂഹത്തിന് വലിയ ഭീതിയാണ് പകര്‍ന്നുനല്‍കുന്നത്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡൻറ് സി.പി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംസം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ജമാല്‍ മദനി, ഒ. റഫീഖ്, കെ. അശ്‌റഫ്, ടി.ടി. അബ്ദുസ്സലാം, വി.കെ ഉനൈസ് സ്വലാഹി, സി.പി സാജിദ്, പി.എം. ഷരീഫ്, കെ. മുർശിദ് എന്നിവർ സംസാരിച്ചു. എ.പി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും കെ. അശ്‌റഫ് നന്ദിയും പറഞ്ഞു. ശ്രീനാരായണഗുരു ജയന്തി ആചരിച്ചു താമരശ്ശേരി: എസ്.എന്‍.ഡി.പി യോഗം താമരശ്ശേരി ശാഖ ശ്രീനാരായണഗുരു ജയന്തി പ്രാർഥനദിനമായി ആചരിച്ചു. ഗുരുപൂജ, പതാക ഉയര്‍ത്തല്‍, ഗുരുദേവ കീര്‍ത്തനങ്ങള്‍, ഭജന, പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ നടത്തി. മുന്‍ ജില്ല കലക്ടര്‍ ടി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഗുരുദേവ കൃതികളുടെ പ്രസക്തി എന്ന വിഷയത്തില്‍ പി.എന്‍. ശശിധരന്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ പഠന സഹായ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു. ശാഖ പ്രസിഡൻറ് രാഘവന്‍ വലിയേടത്ത് അധ്യക്ഷത വഹിച്ചു. അമൃതദാസ് തമ്പി, വത്സന്‍ മേടോത്ത്, സുരേന്ദ്രന്‍ അമ്പായത്തോട്, നളിനാക്ഷി, ഷൈജു തേറ്റാമ്പുറം, കെ.ടി. രാമകൃഷ്ണന്‍, മായാരാജന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.