ഗുണ്ടാലിസ്​റ്റിൽ ഉൾപ്പെടുത്തി ജയിലിലടക്കണം

കൊടുവള്ളി: കൊടുവള്ളിയിലെ വ്യാപാരി ആലപ്പുറായിൽ അബ്ദുൽ കരീമിനെ ക്രൂരമായി മർദിച്ച ക്രിമിനലുകളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി ജയിലിലടക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ( ഹസ്സൻകോയ വിഭാഗം) കൊടുവള്ളി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡൻറ് സി.പി. ഫൈസൽ ഉദ്ഘാടനം ചെയ്തു. ഒ.കെ. നജീബ് അധ്യക്ഷത വഹിച്ചു. കരീമിനെ ക്രൂരമായി ആക്രമിച്ച ലഹരി മാഫിയ സംഘത്തെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കൊടുവള്ളി മുനിസിപ്പൽ യൂത്ത് കോൺഫറൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ. ഇബ്നു തങ്ങൾ അധ്യക്ഷത വഹിച്ചു. മുജീബ് പട്ടിണിക്കര, ഷബീർ, റാഷിദ് കൊടുവള്ളി, മുബീൻ ഒതയോത്ത്, ഗഫുർ എരഞ്ഞോണ, കെ.വി. ഫസൽ, അലി ഹംദാൻ, കബീർ രിഫായി എന്നിവർ സംസാരിച്ചു. കൊടുവള്ളിയുടെ ക്രമസമാധാനം തകർക്കുന്നവരെ നിലക്കുനിർത്തണം കൊടുവള്ളി: ഓപൺ എയർ സ്റ്റേജിനു എതിർവശം തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായിൽ കരീമിനെ ക്രൂരമായി ആക്രമിച്ച ലഹരി മാഫിയ സംഘത്തെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്ത് നിയമത്തി​െൻറ മുന്നിൽകൊണ്ടു വരാൻ പൊലീസ് തയാറാവണമെന്ന് കൊടുവള്ളി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. നസീഫ് അധ്യക്ഷത വഹിച്ചു. എൻ.കെ. മുഹമ്മദലി, പി.കെ. സുബൈർ, ജാബിർ മുഹമ്മദ്, ഒ.പി. മജീദ്, കാദർകുട്ടി നരുക്കിൽ, പി. ഷംനാദ് സംസാരിച്ചു. കൊടുവള്ളി: വ്യാപാരിയെ അകാരണമായി മർദിക്കുകയും കുത്തിപ്പരിക്കേൽപിച്ച് സ്ഥാപനം തകർക്കുകയും ചെയ്ത ലഹരി മാഫിയയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ വൈസ് പ്രസിഡൻറ് സി.കെ. ശബീർ അധ്യക്ഷത വഹിച്ചു. പി.പി. സൈനുൽ ആബിദ്, കെ. ജാബിർ, കെ. ഫിറോസ്ഖാൻ, ആർ.വി. സൈനുദ്ദീൻ, വി.സി. മുസ്തഫ, നാഷിദുൽഹഖ് എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.