കൂടുതൽ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി

കൽപറ്റ: ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് . നിലവിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ 33 ക്യാമ്പുകളിലായി 1562 കുടുംബങ്ങളിൽനിന്നുള്ള 5283 അംഗങ്ങളാണുള്ളത്. ഇതിൽ 2134 പുരുഷന്മാരും 2287 സ്ത്രീകളും 862 കുട്ടികളുമാണുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിയതോടെയാണ് യത്. വീടുകൾ പൂർണമായി തകർന്നവരും വീടുകൾ വാസയോഗ്യമല്ലാതായി തീർന്നവരും മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളുമാണ് നിലവിൽ ക്യാമ്പുകളിലുള്ളത്. സ്കൂളുകൾ തുറക്കുന്നതിനു മുമ്പായി ഈ കുടുംബങ്ങളെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. വരുംദിവസങ്ങളിൽ ഏതാനും കുടുംബങ്ങൾ കൂടി വീടുകളിലേക്ക് മടങ്ങും. സർക്കാർ ജീവനക്കാരുടെ മനോവീര്യം തകർക്കരുത് -കേരള എൻ.ജി.ഒ അസോസിയേഷൻ കൽപറ്റ: മൂന്നു മാസങ്ങളായി രാവും പകലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന റവന്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.സി. സത്യൻ. ജീവനക്കാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം. രാഷ്ട്രീയ പാർട്ടികളുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെ പ്രതികാരബുദ്ധിയോടെ ആസൂത്രിതമായി കള്ളക്കേസിൽപെടുത്തിയെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ യഥാർഥ വസ്തുതകൾ സമഗ്രാന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. SUNWDL21 കഴിഞ്ഞദിവസം ചുരത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.