കൊടുവള്ളിയിലെ ഗുണ്ട വിളയാട്ടം: പരിഹാരം കാണണം

കൊടുവള്ളി: കൊടുവള്ളിയിൽ കച്ചവടം നടത്തുന്ന ആലപുറയിൽ കരീമി​െൻറ കട ഒരു പ്രകോപനവുമില്ലാതെ അടിച്ചു തകർക്കുകയും ഉടമയെ മാരകമായി പരിക്കേൽപിക്കുകയും ചെയ്ത ക്രിമിനൽ സംഘത്തി​െൻറ നടപടിയിൽ എസ്.ഡി.പി.ഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ മുനിസിപ്പൽ പ്രസിഡൻറ് ടി.പി. യൂസഫ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കരുവൻപൊയിൽ, കെ.വി. നസീർ, എം.വി. അസീസ്, കെ.കെ. മജീദ് എന്നിവർ സംസാരിച്ചു. കൊടുവള്ളി: കൊടുവള്ളിയിൽ കച്ചവടം നടത്തുന്ന ആലപുറയിൽ കരീമി​െൻറ കട ഒരു പ്രകോപനവുമില്ലാതെ അടിച്ചു തകർക്കുകയും ഉടമയെ മാരകമായി പരിക്കേൽപിക്കുകയും ചെയ്ത ക്രിമിനൽ സംഘത്തി​െൻറ നടപടിയിൽ എൻ.എസ്.സി കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. കൊടുവള്ളിയിലെ സ്ഥിരം ക്രിമിനലുകളായ ഇവർ മുമ്പും പല കേസുകളിൽ പെട്ടിട്ടുണ്ടെങ്കിലും എളുപ്പം രക്ഷപ്പെടാറാണ് പതിവ്. കൊടുവള്ളിയുടെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായ ഇവരെ നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരാൻ പൊലീസ് കർശന നടപടി സ്വീകരിക്കണം. യോഗത്തിൽ മുനിസിപ്പൽ പ്രസിഡൻറ് ഒ.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.