ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ പ്രളയബാധിത പ്രദേശ ശുചീകരണം

* ഇൗ മാസം 30നാണ് ശുചീകരണം നടത്തുക കൽപറ്റ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രളയബാധിത പ്രദേശങ്ങൾ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇൗ മാസം 30ന് അവസാനഘട്ട ശുചീകരണം നടത്തുമെന്ന് ജില്ല കലക്ടർ കേശവേന്ദ്രകുമാർ അറിയിച്ചു. പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും തദ്ദേശ ഭരണസ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും ഏറ്റെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകൾ വാസയോഗ്യമാണോ വൈദ്യുതീകരണം സുരക്ഷിതമാണോയെന്നും പഞ്ചായത്ത് കോഓഡിനേഷൻ സമിതി പരിശോധിക്കും. റേഷൻ കാർഡ്, ആധാർ കാർഡ്, ആധാരം എന്നിവ നഷ്ടപ്പെട്ടവരുടെ രേഖകൾ വീണ്ടെടുക്കുന്നതിന് ജില്ലയിൽ ഉടൻ പ്രത്യേക അദാലത് സംഘടിപ്പിക്കും. പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അവ ലഭ്യമാക്കും. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടി ആരംഭിക്കും. ആരോഗ്യം, ശുചിത്വം, സാനിട്ടേഷൻ എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗനിർദേശം നൽകും. ശുചീകരണ പ്രവർത്തനത്തിലേർപ്പെടുന്നവർക്ക് ഗൺ ബൂട്ട്, കൈയുറ, മാസ്ക് എന്നിവ ലഭ്യമാക്കും. ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കെല്ലാം രോഗപ്രതിരോധ മരുന്ന് നൽകും. ക്യാമ്പുകളിൽനിന്ന് വീട്ടിലേക്ക് പോകുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി നിത്യോപയോഗ സാധനങ്ങളുടെയും ശുചീകരണ സാമഗ്രികളുടെയും കിറ്റുകൾ നൽകുമെന്നും കലക്ടർ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി, മുനിസിപ്പൽ ചെയർമാന്മാരായ പി.വി. പ്രവീജ്, ടി.എൽ. സാബു, എ.ഡി.എം കെ. അജീഷ്, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, ഡെപ്യൂട്ടി കലക്ടർമാരായ ഇ.പി. മേഴ്സി, കെ. ജയപ്രകാശൻ, എ. മാർക്കോസ്, ഫിനാൻസ് ഓഫിസർ എ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും keralarescue.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനങ്ങളിൽ പങ്കാളിയാകാം. സംഘടനകളുടെ സേവനങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും weforwayanad@gmail.com ഇ-മെയിൽ വിലാസത്തിലും അറിയിക്കാം. ഫോൺ: 04936206265, 206267. TUEWDL18 കലക്ടർ കേശവേന്ദ്രകുമാർ സംസാരിക്കുന്നു സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ കൽപറ്റ: വയനാട് ടൂറിസം ഓർഗനൈസേഷ​െൻറ(ഡബ്ല്യു.ടി.ഒ) നേതൃത്വത്തിൽ കെ.എം.സി.ടി മെഡിക്കൽ കോളജുമായി സഹകരിച്ച് വ്യാഴാഴ്ച പൊഴുതന കമ്യൂണിറ്റി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി എന്നിവയിൽ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. രോഗികൾ 10.30ന് എത്തി രജിസ്ട്രേഷൻ നടത്തിയാൽ മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.