മഴ​െക്കടുതി: വ്യാപാര മേഖല കട​ുത്ത പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് മഴെക്കടുതി തുടരുേമ്പാൾ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ ഒരാഴ്ചക്കിെട പ്രധാന നഗരങ്ങളിലടക്കം ഹർത്താൽ പ്രതീതിയാണ്. കോഴിക്കോട് ജില്ലയിൽ പകുതിയിലധികം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. നിപ ഭീതിയിൽ കഴിഞ്ഞ പെരുന്നാൾ സീസണിൽ കച്ചവടം നന്നേ കുറഞ്ഞ കോഴിക്കോടിന് ഇൗ മഴക്കെടുതിയിൽ ഒാണം-ബലിപെരുന്നാൾ വ്യാപാരവും നഷ്ടപ്പെടുന്നു. പെരുന്നാൾ-ഒാണം സീസൺ മുന്നിൽക്കണ്ട് ലക്ഷക്കണക്കിന് രൂപയുെട സാധനങ്ങൾ നേരത്തേ ഇറക്കിയ വ്യാപാരികളെല്ലാം ആശങ്കയിലാണ്. ജനങ്ങൾ അത്യാവശത്തിന് മാത്രം പുറത്തിറങ്ങുന്നതിനാൽ നഗരത്തിലെ പ്രധാന വ്യാപാര മേഖലയെല്ലാം നിർജീവം. 120ഒാളം കടകളുള്ള കോഴിക്കോട് വ്യാപാര ഭവനിൽ കഴിഞ്ഞ ദിവസം തുറന്നത് അഞ്ചെണ്ണം മാത്രം. പലരും രാവിലെ തുറന്ന ഉടൻ അടക്കുകയും ചെയ്തു. മിക്ക കടകളിലും മഴകാരണം ജീവനക്കാർപോലും എത്തിയില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി ടി. സേതുമാധവൻ പറഞ്ഞു. മുെമ്പങ്ങുമില്ലാത്ത വിധത്തിലാണ് വ്യാപാര മേഖല സ്തംഭിച്ചത്. തുറന്ന കടകളിൽ ഒരു രൂപയുെട കച്ചവടംപോലും നടക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ചില ഭാഗങ്ങളിൽ മഴയിൽ കച്ചവട സ്ഥാപനങ്ങൾ തകർന്നു. കോർട്ട് റോഡിൽ തകർന്ന കടയുെട സമീപത്തെ കച്ചവടക്കാരെ ഒഴിപ്പിക്കാൻ നിർദേശവുമുണ്ട്. നിർമാണ മേഖല സ്തംഭിച്ചത് ചെറുകിട വ്യാപാര മേഖലയെ കാര്യമായി ബാധിച്ചു. വലിയങ്ങാടിയിൽ വെള്ളിയാഴ്ച 20ൽ താഴെ ലോറികൾ മാത്രമാണ് ചരക്കുമായി എത്തിയതെന്ന് കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻറ്സ് അസോസിയേഷൻ സെക്രട്ടറി പി.എം. ബഷീർ അഹമ്മദ് പറഞ്ഞു. വലിയങ്ങാടിയിൽനിന്ന് അരീക്കാട്, നിലമ്പൂർ ഭാഗങ്ങളിലേക്ക് ചരക്കുനീക്കം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചരക്കുമായി വരുന്ന നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കടകളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുെട നാശനഷ്ടമുണ്ടായി. മലയോര മേഖലകളിൽനിന്ന് കൂടുതൽ ജനങ്ങളെത്തുന്ന താമരശ്ശേരി പോലെയുള്ള നഗരങ്ങളിലെല്ലാം തിരക്ക് കുറവാണ്. വരുംദിവസങ്ങളിൽ മഴ ശക്തി കുറഞ്ഞ് പഴയപോലെ വ്യാപാര മേഖല ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.