ക്യാമ്പുകൾ സജീവം

കൊടിയത്തൂർ: ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞ് ദുരിതംവിതച്ച കൊടിയത്തൂർ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാണ്. തോട്ടുമുക്കം, മാട്ടു മുറി, സൗത്ത് കൊടിയത്തൂർ, ചെറുവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. കൊടിയത്തൂർ പഞ്ചായത്തിലെ. ചെറുവാടി, പന്നിക്കോട്, കാരക്കുറ്റി, തോട്ടുമുക്കം കൊടിയത്തൂർ, കാരാട്ട് എന്നിവിടങ്ങളിൽ യുവാക്കൾ സംഘടിച്ച് സഹായമെത്തിക്കുന്നുണ്ട്. പലയിടത്തും വെള്ളമിറങ്ങി; കാരാട്ട് വീടുകൾ വെള്ളത്തിൽ തന്നെ കൊടിയത്തൂർ: ചെറുവാടി, തോട്ടുമുക്കം, സൗത്ത് കൊടിയത്തൂർ അങ്ങാടികളിൽനിന്ന് വെള്ളമിറങ്ങി. പ്രധാന റോഡുകളും സഞ്ചാരയോഗ്യമായി. തോട്ടുമുക്കം, ചെറുവാടി, സൗത്ത് കൊടിയത്തൂർ, താളത്തിൽ, കാരക്കുറ്റി, തെയ്യത്തുംകടവ് എന്നീ പ്രദേശത്തെ ചില ഭാഗങ്ങളിൽ വെള്ളം നല്ലതോതിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ, കാരാട്ട് പ്രദേശത്തെ വീടുകൾ വെള്ളത്തിൽ തന്നെയാണ്. ഉയർന്ന പ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങിയ മൂന്നാം ദിവസവും കാരാട്ട് ഭാഗത്തെ മിക്ക വീടുകളിൽനിന്ന് പൂർണമായി വെള്ളം ഇറങ്ങിയിട്ടില്ല. പ്രദേശത്തെ ചില വീടുകൾക്ക് കേട് സംഭവിച്ചിട്ടുണ്ട്. അങ്ങാട്ടപൊയിൽ ഉണ്ണി ചേക്കുവി​െൻറ വീടിന് വിള്ളൽ പറ്റിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.