പാറത്തോട് അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി വ്യാപകമായ കൃഷിനാശം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് ഭാഗത്ത് അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി. കുളക്കാടൻ മലയിലാണ് മൂന്ന് ഉരുൾപൊട്ടലുകൾ ഉണ്ടായത്. ബുധനാഴ്ച രാത്രി തോരാതെപെയ്ത മഴയിൽ ഉരുൾപൊട്ടി പന്നിമുക്ക് തോട് കരകവിെഞ്ഞാഴുകി. മാന്ദ്ര, ആനയാംകുന്ന് ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. കുളക്കാടൻ മലയുടെ എതിർവശത്ത് എളംബിലാശ്ശേരി ആദിവാസി കോളനിയിലാണ് മറ്റ് രണ്ട് ഉരുൾപൊട്ടലുകൾ ഉണ്ടായത്. ബെർ മരങ്ങളും കവുങ്ങുകളും കടപുഴകി. ഉരുൾപൊട്ടലിൽനിന്ന് സുകുമാരൻ, കോരൻ, അയ്യപ്പൻ തുടങ്ങിയവരുടെ കുടുംബങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സുകുമാര​െൻറയും അയ്യപ്പ​െൻറയും വീടുകളുടെ സമീപം ഉരുൾപൊട്ടി കല്ലും മണ്ണും മരങ്ങളും ഒലിച്ചെത്തി. പലരെയും രാത്രി തന്നെ പാറത്തോട് ക്രിസ്ത്യൻ പള്ളിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. കെ.പി. ഷാജി, ശ്രീകുമാർ, കെ.പി. വിനു, സജി കള്ളികാട്ട്, ബിജി ജോസ്, അനിൽകുമാർ, തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ദുരിതബാധിതരെ പള്ളിയിലും അംഗൻവാടിയിലുമായി മാറ്റിത്താമസിപ്പിച്ചിരിക്കയാണ്. ഇനിയും മഴ തുടർന്നാൽ ഉരുൾപൊട്ടാനുള്ള സാധ്യത നിലനിൽക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.