പ്രവാസികൾക്കായി ജില്ലകളിൽ പരാതി പരിഹാര അദാലത്ത്

കോഴിക്കോട്: പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാൻ കേരള പ്രവാസി വെൽഫെയർ ബോർഡ് മലബാറിലെ വിവിധ ജില്ലകളിൽ അദാലത്ത് നടത്തും. ആദ്യ അദാലത്ത് ചൊവ്വാഴ്ച പാലക്കാട്ട് നടക്കും. ആഗസ്റ്റ് 18ന് മലപ്പുറത്തും സെപ്റ്റംബർ നാലിന് വയനാട്ടിലും അഞ്ചിന് കണ്ണൂരും ആറിന് കാസർകോട്ടുമാണ് മറ്റ് അദാലത്തുകൾ. ബോർഡി​െൻറ ക്ഷേമപദ്ധതികളെക്കുറിച്ച് പ്രവാസികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ബോധവത്കരണ സെമിനാറും അംഗത്വ കാമ്പയിനും ഇതോടൊപ്പം സംഘടിപ്പിക്കുമെന്ന് ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്ട് പ്രാദേശിക ഓഫിസ് പ്രവർത്തിക്കുന്നതിനാൽ അദാലത്ത് നടക്കില്ല. കാസർകോട്ട് ജില്ല പ്ലാനിങ് ഓഫിസ് ഹാളിലും മറ്റിടങ്ങളിൽ ജില്ല പഞ്ചായത്ത് ഹാളിലുമാണ് അദാലത്ത്. ബോർഡ്ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദി​െൻറ നേതൃത്വത്തിൽ രാവിലെ 11 മുതൽ തുടങ്ങും. ബോർഡിൽ അംഗത്വമെടുക്കുന്നതു സംബന്ധിച്ചും അംശാദായ അടവ്, പെൻഷൻ, ബോർഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ ഇവയെക്കുറിച്ചുമുള്ള പരാതികൾക്കും സംശയങ്ങൾക്കും പരിഹാരമുണ്ടാക്കും. പരാതികൾ അദാലത്തിൽ നേരിട്ടോ അല്ലെങ്കിൽ ജില്ല എക്സിക്യൂട്ടിവ് ഓഫിസർ, പ്രവാസി വെൽഫയർ ബോർഡ് മേഖല ഒാഫിസ്, സാമൂതിരി സ്ക്വയർ ഒന്നാം നില, ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിലോ www.office@pravasiwelfarefund.orgഎന്ന ഇ-മെയിൽ വിലാസത്തിലോ അയക്കാം. വിവരങ്ങൾക്ക് www.pravasiwelfarefund.org എന്ന വെബ്സൈറ്റിലും 0495 2304604 എന്ന നമ്പറിലും ബന്ധപ്പെടാം. ബോർഡിനു കീഴിൽ മലപ്പുറം ജില്ലയിൽ കുന്നുമ്മൽ പി.എച്ച് ടവറിൽ ആരംഭിക്കുന്ന ലെയ്സൺ ഓഫിസ് 18ന് പ്രവർത്തനം തുടങ്ങും. ജില്ല എക്സി. ഓഫിസർ ടി. രാകേഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.