ഫീറ്റൽ റേഡിയോളജി പദ്ധതിക്ക്​ തുടക്കം

കോഴിക്കോട്: റേഡിയോളജിസ്റ്റുകളുടെയും ഗൈനോക്കോളജിസ്റ്റുകളുടെയും കൂട്ടായ വിധിനിർണയത്തിലൂടെ ജനിതക വൈകല്യങ്ങളെ മുൻകൂട്ടി കണ്ടുപിടിക്കാനുള്ള ഫീറ്റൽ റേഡിയോളജി പദ്ധതിക്ക് രാജേന്ദ്ര ഹോസ്പിറ്റലിൽ തുടക്കം. േബബി മെമ്മോറിയൽ ആശുപത്രി ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ പദ്ധതി ഉദ്ഘാടനം ചെയ്തു. അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനിതക വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നിർണയിക്കുകയാണ് ലക്ഷ്യെമന്ന് രാജേന്ദ്ര ഹോസ്പിറ്റൽ ചെയർമാൻ ഡോ. വിജയറാം രാജേന്ദ്രൻ പറഞ്ഞു. കുട്ടികളുടെ ഗർഭാവസ്ഥയിലെ വളർച്ചനിർണയം, ജനിതക ഘടനയിലെ തരാറുകൾ, അമ്മയുടെ ആരോഗ്യം, പ്രസവ സമയങ്ങളിൽ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് ഫീറ്റൽ റേഡിയോളജിയിൽ ഉൾപ്പെട്ട ഡോക്ടർമാർ പ്രധാനമായും പരിഗണിക്കുക. ഡോ. എസ്. പ്രദീപ് ശ്രീനിവാസൻ പ്രബന്ധം അവതരിപ്പിച്ചു. ഡോ. സി.കെ. വാസു, േഡാ. ടി. കേശവൻ, ഡോ.എസ്. ഭദ്രൻ, േഡാ. ഗോമതി സുബ്രമണ്യം, ഡോ. എസ്. ലക്ഷ്മി, േഡാ.കെ. ബാലകുമാർ, ഡോ. നവാസ്, മലബാർ മെഡിക്കൽ കോളജ് ചെയർമാൻ അനിൽകുമാർ, ഡോ. പ്രമോദ് എം. നായർ, ഡോ. ഷാഹുൽ ഹാരിസ് എന്നിവർ സംസാരിച്ചു. ഡോ. റോഷൻ ബിജിലി സ്വാഗതവും േഡാ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.