വാവുബലി ചടങ്ങുകൾക്ക്​ തുടക്കം

കോഴിക്കോട്: പിതൃമോക്ഷത്തിനായുള്ള കർക്കടക വാവുബലി ചടങ്ങുകൾ ക്ഷേത്രങ്ങളിലും ബലിത്തറകളിലും തുടങ്ങി. വെസ്റ്റ്ഹിൽ വരക്കൽ ശ്രീ ദുർഗ ദേവി ക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ വരക്കൽ കടപ്പുറത്ത് ചടങ്ങുകൾ ആരംഭിച്ചു. ശനിയാഴ്ച രാവിലെ 10 മണി വരെ ബലിതർപ്പണം നീളും. ശ്രീകണ്ഠേശ്വര ക്ഷേത്രം, വരക്കൽ ബലി തർപ്പണ കമ്മിറ്റി, ഹിന്ദു െഎക്യവേദി എന്നിവരുടെ നേതൃത്വത്തിലും വരക്കൽ കടപ്പുറത്ത് ബലിതർപ്പണം തുടങ്ങി. ശ്രീകണ്ഠേശ്വര ക്ഷേത്രഹാളിൽ ശനിയാഴ്ച രാവിലെ നാല് മണി മുതൽ ഒമ്പത് വരെ നടക്കും. പൊലീസ്, അഗ്നിശമന സേന, ആരോഗ്യ വകുപ്പ് സംഘങ്ങളും സുരക്ഷക്കായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.