പൊറ്റശ്ശേരി-മണാശ്ശേരി റോഡ് വെള്ളം മുങ്ങി

ഗതാഗതം തടസ്സപ്പെട്ടു മൂന്നു വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു പരപ്പൻപൊയിൽ ഏരിമല പ്രദേശങ്ങൾ ഒറ്റപ്പെട്ടു മുക്കം: കനത്ത വെള്ളപ്പൊക്കത്തിൽ പൊറ്റശ്ശേരി-മണാശ്ശേരി റോഡ് മുങ്ങി. വാഹന ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി. അമ്പലത്തിങ്കൽ ഹമീദ്, പി.ടി. കമറുദ്ദീൻ, എ.സി. മുജീബ് എന്നിവരുടെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ചു. പരപ്പൻപൊയിൽ, പൊറ്റശ്ശേരി, ഏരിമല പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഈ പ്രദേശങ്ങളുമായി പുറത്തുള്ളവർക്ക് ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. രോഗികൾക്ക് അത്യാവശ്യ ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വെള്ളപ്പൊക്കത്തിൽ പുൽപറമ്പ്-ആയിപ്പൊറ്റ തുരുത്ത് ഒറ്റപ്പെട്ടു മുക്കം: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പുൽപറമ്പ് ആയിപ്പൊറ്റ തുരുത്ത് ഒറ്റപ്പെട്ടു. ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുൽപറമ്പ് അബ്ദുല്ല, ഐ.ടി. മൊയ്തീൻക്കുട്ടി എന്നീ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആയിപ്പൊറ്റമ്മൽ നാൽപത് വീടുകളാണുള്ളത്. പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാത്തത് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.