കർക്കടകവാവ്​ ബലിക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി

കോഴിക്കോട്: കർക്കടക വാവ് ബലിക്കായി ക്ഷേത്രങ്ങളും ബലിത്തറകളും ഒരുങ്ങി. വെസ്റ്റ്ഹിൽ വരക്കൽ ശ്രീ ദുർഗ ദേവീ ക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ ശനിയാഴ്ച രാവിലെ 10 മണി വരെ വരക്കൽ കടപ്പുറത്ത് ബലിതർപ്പണം നടക്കും. പതിനായിരത്തോളം പേരാണ് ഇവിടെ ബലിയിടാനെത്തുകയെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ഒരേസമയം 400 പേർക്ക് ബലിയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മൂന്ന് കാർമികർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. പൊലീസ്, അഗ്നിശമന സേന, ആരോഗ്യ വകുപ്പ് സംഘങ്ങളും ബലിതർപ്പണത്തിനെത്തുന്നവരുടെ സുരക്ഷക്കായുണ്ടാകും. ശ്രീകണ്ഠേശ്വര ക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തിലും വരക്കൽ കടപ്പുറത്ത് ബലിതർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ ശനിയാഴ്ച രാവിലെ ഒമ്പത് വരെയാണ് ചടങ്ങുകൾ. ക്ഷേത്രഹാളിൽ ശനിയാഴ്ച രാവിലെ നാല് മണി മുതൽ ഒമ്പത് വരെ ബലിതർപ്പണം നടക്കും. കൊയിലാണ്ടിക്കടുത്ത് മൂടാടി ഉരുപുണ്യകാവ് ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തി​െൻറ ആഭിമുഖ്യത്തിൽ ഉരുപുണ്യകാവ് കടപ്പുറത്തും ബലിതർപ്പണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.