തോട്ടംമുറി-അടുക്കത്തിൽ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സമിതിയിൽ പ്രമേയം

കൂളിമാട്: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മുന്നൂര് അടുക്കത്തിൽ-തോട്ടംമുറി റോഡി​െൻറ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി യോഗത്തിൽ പ്രമേയം. വികസന സമിതി അംഗം ടി.കെ. നാസറാണ് പ്രമേയം അവതരിപ്പിച്ചത്. ജൂണിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൂടാൻകുഴി ഭാഗത്ത് റോഡ് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് ഇടിഞ്ഞിരുന്നു. താൽക്കാലികമായി ഇത് നന്നാക്കാൻ ശ്രമിക്കുന്നതിനിടെ, ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിലും റോഡ് ഇടിഞ്ഞു. 20 മീറ്ററോളം നീളത്തിലാണ് റോഡ് പുഴയെടുത്തത്, ഇതുമൂലം റോഡിലൂടെയുള്ള ഗതാഗതം മുടങ്ങി. തോട്ടംമുറി ഭാഗത്തെ അറുപതോളം കുടുംബങ്ങൾ പ്രയാസത്തിലാണ്. ഇടിഞ്ഞ ഭാഗത്ത് എത്രയും പെട്ടെന്ന് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. വികസന സമിതി യോഗത്തിൽ നാരായണൻ ഇയ്യക്കുന്നത്ത് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.