കൊടുവള്ളി ആസാദ് റോഡിൽ മാട്ടുപ്പൊയിലിൽ മണ്ണിടിച്ചിൽ ഭീഷണി

കൊടുവള്ളി: നവീകരണ പ്രവൃത്തികൾ നടത്തിയ കൊടുവള്ളി ഹൈസ്കൂൾ ആസാദ് എരഞ്ഞിക്കോത്ത് റോഡിൽ മാട്ടുപ്പൊയിലിൽ മണ്ണിടിച്ചിൽ ഭീഷണി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ വ്യാപകമായത്. വലിയ കയറ്റവും ഇറക്കവും വരുന്ന മാട്ടുപ്പൊയിലിൽ വലിയ മതിൽ മണ്ണിടിച്ച് താഴ്ത്തിയാണ് റോഡ് നിർമിച്ചത്. ഏതാനും മാസംമുമ്പ് നടന്ന നവീകരണ പ്രവൃത്തികൾക്കും ഈ ഭാഗത്തെ കയറ്റം കുറക്കാനായി മെണ്ണടുത്ത് താഴ്ത്തിയിരുന്നു. ഇതോടെ ഈ ഭാഗത്തെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. ഇത് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയുയർത്തുന്നുണ്ട്. പിലാശ്ശേരി, എരഞ്ഞിക്കോത്ത്, കരുഞ്ഞി ഭാഗത്തുള്ളവർ കൊടുവള്ളി ടൗണിലേക്കും ഹൈസ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇതുവഴിയാണ് പോകുന്നത്. മണ്ണിടിച്ചിൽ തടയാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കേന്ദ്ര-കേരള സർക്കാറുകൾ ജനഹിതം മാനിക്കുന്നില്ല കൊടുവള്ളി: കേന്ദ്ര-കേരള സർക്കാറുകൾ ജനഹിതം മാനിക്കാതെയുള്ള ഭരണമാണ് നടത്തുന്നതെന്ന് ജനതാദൾ യു.ഡി.എഫ് വിഭാഗം ജില്ല നേതൃക്യാമ്പ് അഭിപ്രായപ്പെട്ടു. യുവ ജനതാദൾ സംസ്ഥാന പ്രസിഡൻറ് ജോമി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.പി. നരേന്ദ്രനാഥ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോൺ ജോൺ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ഇരു സർക്കാറുകൾക്കുമെതിരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹിള ജനത സംസ്ഥാന പ്രസിഡൻറ് രേഖ സുരേന്ദ്രൻ, തൃശൂർ ജില്ല പ്രസിഡൻറ് ഷരീന ജോഷി, വിദ്യാർഥി ജനത സംസ്ഥാന സെക്രട്ടറി സെനിൻ റാഷി, പി. പ്രദീപ് കുമാർ, സി. രാഘവൻ നായർ, പി.പി. അഷ്റഫ്, പി. സുരേഷ് കുമാർ, പി. സഫ്വാൻ, ശരത് മോഹൻ, കെ. കെ. വിശ്വംഭരൻ, കെ. പത്മനാഭൻ, ഉമേഷ് ചങ്ങരോത്ത്, സംജിത്ത്, കുഞ്ഞുമോൻ പുതിയങ്ങാടി, ചന്ദ്രൻ കൂട്ടാലിട, എ.എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു. വിജയരാഘവൻ ചേലിയ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശ്രീധരൻ മണിയൂർ സ്വാഗതവും ബഷീർ മണലക്കോടൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.