ഉദ്ഘാടനം കഴിഞ്ഞെങ്കിലും കുടിവെള്ള പദ്ധതി പൂർത്തിയായില്ല

പേരാമ്പ്ര: മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത കായണ്ണ ഗ്രാമപഞ്ചായത്തിലെ പാറച്ചാൽ കുടിവെള്ള പദ്ധതി ഇനിയും പൂർത്തിയായില്ല. ലോകബാങ്കി​െൻറ രണ്ടുകോടി ധനസഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. കിണറും മോട്ടോറും ടാങ്കുമെല്ലാം നിർമിച്ചുവെങ്കിലും വിതരണ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ വീടുകൾക്ക് കണക്ഷൻ നൽകാനുമായിട്ടില്ല. കരാറുകാരുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടെന്ന് പരാതിയുണ്ട്. പദ്ധതി നടത്തിപ്പിലെ അപാകത കാരണം ലോകബാങ്കി​െൻറ രണ്ടു കോടിയിൽ 50 ലക്ഷം രൂപ ലാപ്സായി. കായണ്ണ ഗ്രാമപഞ്ചായത്തിലെ 10 വാർഡുകളിൽ കുടിവെള്ളമെത്തിക്കാൻ സ്ഥാപിച്ച പദ്ധതി പൂർത്തിയാക്കാനും ഫലപ്രദമായി നടപ്പാക്കാനും സാധിക്കാത്ത സാഹചര്യത്തിൽ പ്രശ്നത്തെപ്പറ്റി വിജിലൻസ് അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ല ജനറൽ സെക്രട്ടറി കെ.കെ. നാരായണൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പാർട്ടി കായണ്ണ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്താനും തീരുമാനിച്ചു. ഗ്രാമസഭ അലങ്കോലമാക്കിയതിന് കേസെടുത്തില്ല പഞ്ചായത്ത് പ്രസിഡൻറ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി പേരാമ്പ്ര: ചെങ്ങോടുമല ഖനന വിഷയം ചർച്ചചെയ്യാൻ വിളിച്ച കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ അലങ്കോലമാക്കിയവർക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൽകിയ പരാതിയിൽ ബാലുശ്ശേരി പൊലീസ് കേസെടുക്കാത്തതിനെതിരെ പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. 24ന് അവിടനല്ലൂർ എൽ.പി സ്കൂളിൽ നടന്ന ഗ്രാമസഭയിൽ വോട്ടർമാർ മിനിറ്റ്സ് ബുക്കിൽ ഒപ്പിടുന്ന സമയത്ത് പത്തോളം പേർ കയറിവരികയും ഗ്രാമസഭ നടത്താനനുവദിക്കില്ലെന്ന് പറഞ്ഞ് മിനിറ്റ്സ് ബുക്ക് തട്ടിപ്പറിക്കുകയും വോട്ടർമാരെ അസഭ്യം പറയുകയും ചെയ്തു. 24ന് വൈകീട്ട് തന്നെ സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയെങ്കിലും അദ്ദേഹം കേസെടുക്കാൻ തയാറായില്ലെന്ന് പരാതിയിൽ പറയുന്നു. സംഘർഷം നടന്നതി​െൻറ വിഡിയോയും ഇ-മെയിൽ അയച്ചെങ്കിലും പ്രസിഡൻറി​െൻറയോ വാർഡ് മെംബർ ഉൾപ്പെടെയുള്ളവരുടേയോ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായില്ലെന്ന് പ്രസിഡൻറ് നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.