ഗവേഷകർക്ക്​ ഓറിയ​േൻഷന്‍ പ്രോഗ്രാം

തേഞ്ഞിപ്പലം: ഗവേഷകര്‍ സമൂഹത്തി​െൻറ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പഠന-ഗവേഷണങ്ങളിലാണ് ഏര്‍പ്പെടേണ്ടതെന്നും ഗവേഷണഫലം കാലത്തി​െൻറ പ്രശ്‌നങ്ങളോട് സംവദിക്കണമെന്നും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേഷകര്‍ക്കും, ഗവേഷണ മാര്‍ഗനിര്‍ദേശകര്‍ക്കുമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഓറിയേൻറഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എച്ച്.ഇ.സി എക്‌സിക്യൂട്ടിവ് മെംബര്‍ ഡോ. ജെ. രാജന്‍ ആമുഖപ്രഭാഷണം നടത്തി. ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, സിൻഡിക്കേറ്റ് അംഗം ഡോ. ടി.എം. വിജയന്‍, ഡോ. നസീബ്, ഡോ. മനുലാല്‍, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. എം. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വകലാശാല ഐ.ഇ.ടി വിദ്യാർഥികള്‍ക്ക് ഇന്‍ഡക്ഷന്‍ പ്രോഗ്രാം തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ നവാഗത വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്‍ഡക്ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഒ. മുഹമ്മദലി സംസാരിച്ചു. ദിനേഷ് വാര്യര്‍, അഫ്‌സല്‍ ചന്ദ്രന്‍കണ്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഐ.ഇ.ടി പ്രിന്‍സിപ്പല്‍ ഡോ. സുരേഷന്‍ പാറേത്ത് സ്വാഗതവും അസിസ്റ്റൻറ് രജിസ്ട്രാര്‍ കെ.എസ്. മേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.