നഗരസഭയിൽ അമ്മമാർക്കായി മുലയൂട്ടൽ മുറി

കോഴിക്കോട്: നഗരസഭ ഒാഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന അമ്മമാർക്കുള്ള മുലയൂട്ടൽ മുറി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒാഫിസ് തിരക്കിനിടയിൽ മുലയൂട്ടാൻ അമ്മമാരനുഭവിക്കുന്ന ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് നഗരസഭ താഴെ നിലയിൽ തന്നെ സംവിധാനം തുടങ്ങിയത്. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാനും റൂമിൽ സൗകര്യമുണ്ട്. മൊത്തം ഒരുലക്ഷം ചെലവിലാണ് മുറി ഒരുക്കിയത്. ഫാൻ, വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്രവും മലിനമായ അടിവസ്ത്രങ്ങളും മറ്റും മാറാനും സൗകര്യമുണ്ട്. ജനന സർട്ടിഫിക്കറ്റും മറ്റും ലഭിക്കാൻ കുട്ടികളെയും കൊണ്ടുവരണമെന്ന് തെറ്റിദ്ധരിച്ച് എത്തുന്ന അമ്മമാർ കോർപറേഷൻ ഒാഫിസിൽ ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഡെപ്യൂട്ടി മേയർ മീരദർശക്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ അനിതാ രാജൻ, വികസന സ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.