വഖഫ് ഭൂമി കൈയേറി കെട്ടിടം നിർമിച്ചെന്ന്

മാവൂർ: അരയങ്കോട് കുഴിയിൽ പീടിക ജുമാമസ്ജിദി​െൻറ ഉടമസ്ഥതയിലുള്ള വഖഫ് ഭൂമിയിൽ അനധികൃതമായി നിർമാണം നടത്തിയ കെട്ടിടത്തിൽ കുട്ടികളെ പാർപ്പിച്ച് പഠിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജുമാമസ്ജിദ് കമ്മിറ്റിക്ക് വഖഫ് ചെയ്ത 1.25 ഏക്കറിൽപെട്ട 15ഒാളം സ​െൻറ് വരുന്ന ഭൂമിയിലാണ് സമസ്ത എ.പി വിഭാഗം അനധികൃതമായി കെട്ടിടസമുച്ചയം നിർമിച്ചത്. ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച കെട്ടിടത്തിൽ നൂറോളം വിദ്യാർഥികൾ പഠിക്കുന്നതും താമസിക്കുന്നതും ബാലാവകാശ, മനുഷ്യാവകാശ ലംഘനമാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളടക്കം പഠിക്കുന്ന കെട്ടിടത്തിൽ ആവശ്യമായ സുരക്ഷിതത്വവും മാലിന്യനിർമാർജനത്തിന് സംവിധാനങ്ങളോ ഇല്ല. ൈകേയറിയ വഖഫ് ഭൂമി അരയങ്കോട് കുഴിയിൽപീടിക മഹല്ല് പള്ളി കമ്മിറ്റിക്ക് തിരികെ കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് വഖഫ് ബോർഡ് ഡിവിഷനൽ ഒാഫിസിൽ പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേനത്തിൽ വി.കെ. അബ്ദുല്ല, ടി.കെ. സുലൈമാൻ, കെ.എം. ആലി, എം.ടി. ശിഹാബ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.