ബസ് ജീവനക്കാര​െൻറ സത്യസന്ധത അധ്യാപികക്ക്​ ആഭരണം തിരിച്ചുകിട്ടി

ഫറോക്ക്: സ്വകാര്യ ബസ് ജീവനക്കാര​െൻറ സത്യസന്ധതയിൽ അധ്യാപികക്ക് കളഞ്ഞുപോയ സ്വർണാഭരണം തിരിച്ചുകിട്ടി. ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപിക കാക്കഞ്ചേരി സ്വദേശിനി വി. റാബിയയുടെ സ്വർണമാലയാണ് തിരിച്ചുകിട്ടിയത്. ഫറോക്ക്-പരപ്പനങ്ങാടി റൂട്ടിൽ സർവിസ് നടത്തുന്ന നിയ ബസിലെ ജീവനക്കാരനായ ഹാരിസാണ് ബസിൽനിന്ന് വീണുകിട്ടിയ ആഭരണം അധ്യാപികയെ തിരികെ ഏൽപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.