ഹജ്ജ് സാങ്കേതിക പഠനക്ലാസ് നാളെ

തണ്ണീർപന്തൽ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജിന് പോകുന്ന കുറ്റ്യാടി മണ്ഡലത്തിലെ ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക ക്ലാസ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കടമേരി റഹ്മാനിയ കാമ്പസിൽ നടക്കും. കുറ്റ്യാടി നിയോജകമണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാരും വെയ്റ്റിങ് ലിസ്റ്റ് 2000 വരെയുള്ളവരും 65 വയസ്സ് പ്രായമായ അഞ്ചാംവർഷ അപേക്ഷകരും ക്ലാസിൽ പങ്കെടുക്കണമെന്ന് മണ്ഡലം ട്രെയിനർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.