ആയിരം നർത്തകർ ചേർന്ന്​ നാളെ സഹസ്ര മയൂരം ഒരുക്കും

കോഴിക്കോട‌്: പൂക്കാട‌് കലാലയം ലോക നൃത്തദിനത്തോടനുബന്ധിച്ച‌് സഹസ്രമയൂരം ഒരുക്കും. 29ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സഹകരണത്തോടെ ആയിരം നർത്തകർ കാപ്പാട‌് തൂവ്വപ്പാറ കടപ്പുറത്ത‌് നൃത്തമവതരിപ്പിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നർത്തകർക്കൊപ്പം ചുവട‌് വെക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സഹസ്രമയൂരം സമാപനഭാഗമായി സമ്മേളനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ലോക നൃത്തദിനാഘോഷം ഉദ‌്ഘാടനം ചെയ്യുമെന്ന‌് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കലക്ടർ യു.വി. ജോസ‌് നൃത്തദിനസന്ദേശം നൽകും. 5.15 മുതൽ 6.15 വരെയാണ‌് നൃത്തം. യു.കെ. രാഘവ​െൻറ രചനക്ക് പ്രേംകുമാർ വടകര സംഗീതം നൽകി. കലാലയം അധ്യാപിക ഡോ. ലജ‌്നയും സഹ അധ്യാപകരുമാണ‌് നൃത്താവിഷ‌്കാരം നടത്തുക. കെ. ശ്രീനിവാസൻ, ശിവദാസ‌് കാരോളി, വി.എം. മോഹനൻ, കെ.ടി. രാധാകൃഷ‌്ണൻ, കെ. രാധാകൃഷ‌്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.