'എൻ.പി. മുഹമ്മദ്​' ഡോക്യുമെൻററി പ്രദർശിപ്പിച്ചു

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എൻ.പി. മുഹമ്മദിനെക്കുറിച്ചുള്ള ഡോക്യുമ​െൻററി പ്രദർശിപ്പിച്ചു. അശ്വിനി ഫിലിം സൊൈസറ്റി, ബാങ്ക്മെൻസ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ഡോക്യുമ​െൻററി നിർമിച്ചത്. എൻ.പിയുടെ എഴുത്തുജീവിതവും മറ്റും ലളിതമായി പ്രതിപാദിക്കുന്ന 'എൻ.പി. മുഹമ്മദ്' എന്ന ഡോക്യുെമൻററി സംവിധാനം ചെയ്തത് പി.ടി. കുഞ്ഞുമുഹമ്മദാണ്. പ്രദർശനത്തിനുശേഷം അദ്ദേഹം കാണികളുമായി സംവദിച്ചു. ചെലവൂർ വേണു സ്വാഗതവും കോയ മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.