പ്രതിഷേധസംഗമം നടത്തി

കൊടുവള്ളി: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള െപാലീസ് വേട്ട അവസാനിപ്പിക്കണമെന്നും ജയിലിലടച്ചവരെ ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി . രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ഉയരുന്ന ജനരോഷത്തെ അപ്രഖ്യാപിത ഹര്‍ത്താലി​െൻറ പേര് പറഞ്ഞ് തടഞ്ഞുനിര്‍ത്താനാവില്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് ജില്ല കമ്മിറ്റി അംഗം ഇ. നാസര്‍ പറഞ്ഞു. സിദ്ദീഖ് കരുവന്‍പൊയില്‍, ആബിദ് പാലക്കുറ്റി, ആര്‍.സി. സുബൈര്‍, കെ.കെ. മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.